ട്രംപും മോദിയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചിരിക്കുന്നു; ഇന്ത്യ-യുഎസ് ബന്ധം വഷളായതില്‍ വീണ്ടും പ്രതികരിച്ച് ജോണ്‍ ബോള്‍ട്ടണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ താരിഫ് നയത്തിന് പിന്നാലെ 20 വര്‍ഷത്തോളം നല്ല നിലയില്‍ തുടര്‍ന്ന ഇന്ത്യന്‍ യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് ജോണ്‍ ബോള്‍ട്ടന്റെ പരാമര്‍ശം.’നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ട്രംപിന് വ്‌ളാദിമിര്‍ പുടിനുമായി നല്ല ബന്ധം ഉണ്ടെങ്കില്‍ യുഎസിന് റഷ്യയുമായി നല്ല ബന്ധം ഉണ്ടാകും. അതല്ല യഥാര്‍ഥ കാര്യം,’ ബ്രിട്ടീഷ് മീഡിയ പോര്‍ട്ടലായ എല്‍ബിസിയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രംപിന് വളരെ നല്ല ബന്ധം മോദിയുമായി ഉണ്ടായിരുന്നു. അതിപ്പോള്‍ പോയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് എല്ലാവര്‍ക്കുമുള്ള ഒരു പാഠം കൂടിയാണ്. ഉദാഹരണത്തിന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഒരു നല്ല ബന്ധം നിങ്ങളെ ചിലപ്പോഴൊക്കെ സഹായിച്ചേക്കാം. പക്ഷെ അത് ഒരിക്കലും ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് നിങ്ങളെ സഹായിക്കില്ലെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ട്രംപ് സെപ്തംബര്‍ 17 മുതല്‍ 19 വരെ യുകെ സന്ദര്‍ശനത്തിന് പോകാനിരിക്കെയാണ് ബോള്‍ട്ടിന്റെ പരാമര്‍ശം.ദശാബ്ദങ്ങളായി ഉള്ള ഇന്ത്യ-യുഎസ് ഇല്ലാതാവുന്നതോടെ മോദി റഷ്യയുമായും ചൈനയുമായും അടുക്കുകയാണെന്ന് അഭിമുഖം സോഷ്യല്ഡ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ബോള്‍ട്ടണ്‍ പറയുകയും ചെയ്തു.നേരത്തെയും ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം വഷളായതില്‍ ട്രംപിനെ വിമര്‍ശിച്ച് ജോണ്‍ ബോള്‍ട്ടണ്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നയന്ത്രബന്ധം സ്ഥാപിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ ദശാബ്ധങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് ട്രംപ് തന്റെ ദുരന്ത സമാനമായ താരിഫ് നയം കൊണ്ട് ഇല്ലാതാക്കിയതെന്ന് ജോണ്‍ ബോള്‍ട്ടണ്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യ റഷ്യയുമായും ചൈനയുമായും തുടരുന്ന അകല്‍ച്ചയെ അതുപോലെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി തകര്‍ന്നതെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.ട്രംപ് അധികാരത്തിലിരുന്ന കാലത്തെ, 2018-19 വര്‍ഷത്തില്‍ യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ വിദേശ നയത്തിലുള്ള വ്യത്യാസം കാരണം ജോണ്‍ ബോള്‍ട്ടണ്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.

Hot this week

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ...

കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക്  299  രൂപ  മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം

സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ്...

Topics

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ...

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ജനുവരി 19 നു  അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും...
spot_img

Related Articles

Popular Categories

spot_img