ഹൂസ്റ്റണിൽ വമ്പൻ ഓണാഘോഷം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ  ഹൂസ്റ്റൺ (MAGH)

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന് ശനിയാഴ്ച വലിയ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിൽ വമ്പിച്ച ജനാവലിയാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകൾ ഗൃഹാതുരസ്മരണകളുമായി ഒഴുകിയെത്തി. മലയാളിയുടെ ദേശീയ ഉത്സവം ആണല്ലോ ഓണം. ഏവരും ഒന്നിച്ച് ഒരു മനസ്സോടെ കേരളീയ വസ്ത്രങ്ങളും അണിഞ്ഞ് മഹാബലിത്തമ്പുരാനെ വരവേൽക്കുവാൻ അണിനിരന്നു. ആഘോഷങ്ങൾക്ക് വലിയ സന്നാഹങ്ങളാണ് ‘മാഗ്’ ഒരുക്കിയിരുന്നത്.

 രാവിലെ 10 മണിക്ക് സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. 10.45 ന് സാംസ്കാരിക ഘോഷയാത്ര നടത്തപ്പെട്ടു. പ്രസിഡന്റ് ജോസ് കെ ജോൺ, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, പ്രോഗ്രാം കോഡിനേറ്റർ രേഷ്മ വിനോദ്,  മാഗിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്  അംഗങ്ങൾ, ട്രസ്റ്റീ ബോർഡ്‌ അംഗങ്ങൾ, എന്നിവരും ചേർന്ന് സാംസ്കാരിക ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. തെയ്യവും തിറയും പുലികളിയും താലപ്പൊലിയേന്തി നൂറോളം വനിതകളും ബാലികമാരും അകമ്പടിയായി  ചെണ്ടമേളവും അതിഥികളും ജനങ്ങളും ചേർന്ന്  മാവേലിമന്നനെ വരവേറ്റു.

 തുടർന്ന് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ ഡി സി മഞ്ജുനാഥ്  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജോസ് കെ ജോൺ, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി  എന്നിവർക്കൊപ്പം ഫോർട്ട്ബൻഡ്കൗണ്ടി ജഡ്ജ് കെ പി ജോർജ്, ജഡ്ജ് ജൂലി മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഷുഗർ ലാൻഡ് മേയർ കരോൾ കെ മക്കഡ്ചെയോൻ, മിസോറി  സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ തുടങ്ങിയവരും തിരിതെളിയിച്ചു. പ്രോഗ്രാം കോഡിനേറ്റർ രേഷ്മ വിനോദ്, മറ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് ട്രസ്റ്റിസ്, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശശിധരൻ നായർ,  വൈദിക ശ്രേഷ്ഠർ, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ശ്രീനാരായണഗുരു മിഷൻ, ഇന്ത്യൻ ക്രിസ്ത്യൻ ഇക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ തുടങ്ങിയവയുടെ പ്രതിനിധികളുംവേദിയിൽ സന്നിഹിതരായിരുന്നു.

സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജോസ് കെ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് മുഖ്യാതിഥി കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ ഡി സി മഞ്ജുനാഥ് ഉദ്ഘാടനപ്രസംഗത്തിൽ എല്ലാ കേരളീയർക്കും ഓണാശംസകൾ നേർന്നു.

 തുടർന്ന് മികച്ച കലാകാരന്മാർ അണിനിരന്ന കലാവിരുന്ന് അരങ്ങേറി. ഓണത്തോട് അനുബന്ധിച്ചുള്ള സംഘനൃത്തമായ തിരുവാതിരകളിയിൽ രേഷ്മ വിനോദിന്റെ നേതൃത്വത്തിൽ  ഇരുപതോളം കലാകാരികൾ പങ്കെടുത്തു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, മാർഗംകളി, ഒപ്പന എന്നിവയും അവതരിപ്പിക്കപ്പെട്ടു. ടെക്സാസിന്റെ അതിരുകടന്നെത്തി കഥകളി അവതരിപ്പിച്ച ഡോക്ടർ അർച്ചന നായർ,  ക്രിസ്റ്റൽ ടെന്നിസ്സൺ എന്നിവർ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ദിയ അനിൽ അവതരിപ്പിച്ച തെയ്യവും മനോഹര മൂർത്തങ്ങൾ ഒരുക്കി.
 ഓണച്ചമയം പുത്തൻ അനുഭവമായി. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം മറ്റ് ഭാരതീയ ശാസ്ത്രീയ നൃത്ത രൂപങ്ങളായ ഭരതനാട്യം,  കുച്ചുപ്പുടി അർദ്ധ ശാസ്ത്രീയ നൃത്തരൂപങ്ങൾ എന്നിവയും കൊണ്ട് സമ്പന്നമായിരുന്നു വേദി. 42 കലാപരിപാടികളിലായി ഇരുന്നൂറോളം കലാകാരന്മാർ പങ്കെടുത്തു. 

 

ഹൂസ്റ്റണിലെ കായിക മേഖലയിൽ നൽകിയ മികച്ച സംഭാവനകൾക്ക് മാഗ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി റജി ജോണിനെ  ആദരിച്ചു. ഒപ്പം മെഡൽ ഓഫ് വാലർ നേടിയ ക്യാപ്റ്റൻ മനോജ് പൂപ്പാറയിലിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. മാഗിന്റെ എല്ലാ പരിപാടികളുടെയും നെടുംതൂണ് സ്പോൺസേർസ് ആണ്. പ്രധാന സ്പോൺസർമാരായ  ജെയിംസ് ഓലൂട്ട് നാഷണൽ റിയൽറ്റി, Dr. നവീൻ പതിയിൽ ആർക്കോള ദന്തൽ, Dr. ജോഗി കെ ജോർജ് ടെക്സസ് ഹാർട്ട്‌ ആൻഡ് വാസ്ക്കുലർ, സുരേഷ് അപ്നാ ബസാർ, ഉമ്മൻ തോമസ് റോയൽ ട്രാവൽസ്, സജി വൈസർ സ്കൈ ട്രാവൽസ്, സന്ദീപ് ഈശോ പെറി ഹോംസ്, ജോൺ ബാബു ജെജെബി സിപിഎ ഗ്രൂപ്പ്, സോണി ജോസഫ് സിപിഎ, രാജേഷ് വർഗീസ് ആർ വിഎസ് ഇൻഷുറൻസ് എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു.

 പരിപാടികൾ വിജയകരമായി കോർത്തിണക്കി പ്രോഗ്രാം കോഡിനേറ്റർരേഷ്മ വിനോദ് വിസ്മയകരമായ നേതൃത്വം  നൽകി. വിഘ്നേഷ് ശിവൻ മികച്ച പിൻബലം നൽകി.  ആൻസി ക്രിസ്, മിഖായേൽ ജോയ് (മിക്കി), സജി പുല്ലാട്, അനിൽ ജനാർദ്ദനൻ എന്നിവരുടെ അവതരണം പരിപാടിയുടെ വിജയത്തിനായി സഹായിച്ചു.

 വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഷഹീദിനും കുടുംബത്തിനും വയനാട് പുൽപ്പള്ളിയിൽ ഏഴര ലക്ഷം രൂപ ചിലവിൽ വീട് ഒരുങ്ങുന്നതായി ഭാരവാഹികൾ അറിയിച്ചു. വീടുപണി നവംബറിൽ പൂർത്തിയാകും.

 നൂപുര സ്കൂൾ ഓഫ് ഡാൻസ്, സ്പാർക്ക്, സിനി മുദ്രാ സ്കൂൾ ഓഫ് ആർട്സ്, റിഥം ഇന്ത്യ എന്നീ ഡാൻസ് സ്കൂളുകളുടെ നൂറുകണക്കിന് കുട്ടികൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. ഹൂസ്റ്റണിലെ മികച്ച ഗായകരുടെ ഗാനങ്ങളും ആസ്വാദ്യകരമായി. അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.

 

38 വർഷങ്ങൾക്കു മുൻപ് ഈ വലിയ പ്രസ്ഥാനത്തിന് അടിത്തറ പാകിയ പ്രിയപ്പെട്ടവരെ വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചത് വൈകാരിക മുഹൂർത്തങ്ങൾക്ക് കാരണമായി. വേദി ഒരു സംഗമഭൂമിയായി. പലരുടെയും കണ്ണുകൾ ഈറൻ അണിയുന്നത് കാണാമായിരുന്നു.
 അമേരിക്കയിലെ നോർക്ക അഫലിയേറ്റഡ് ആയിട്ടുള്ള രണ്ടാമത്തെ അസോസിയേഷൻ ആയി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ തെരഞ്ഞെടുക്കപ്പെട്ടു.  സുബിൻ കുമാരൻ സർട്ടിഫിക്കറ്റ് മാഗ് ഭാരവാഹികൾക്ക് കൈമാറി.
മികച്ച കർഷകർക്ക് വേണ്ടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ആയി ക്യാഷ് അവാർഡുകളും ഫലകങ്ങളും സമ്മാനിച്ചു. പഞ്ചഗുസ്തി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.  ട്രഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി.

 രാവിലെ മുതൽ ഒഴുകിയെത്തിയ ജനങ്ങൾക്കായി പരമ്പരാഗതമായ രീതിയിൽ ഒരുക്കിയ ഓണസദ്യയും വിളമ്പി. ആയിരക്കണക്കിനാളുകളാണ് അതിൽ പങ്കെടുത്തത്. അപ്നാ ബസാർ ആയിരുന്നു ഓണസദ്യ ഒരുക്കിയത്.

 മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽകുമാർ തങ്കപ്പൻ, ജോസഫ് കുന താൻ ( തങ്കച്ചൻ ), വിഘ്നേഷ് ശിവൻ, അലക്സ് മാത്യു,  പ്രബിത് മോൻ വെള്ളിയാൻ, റീനു വർഗീസ്, മിഖായേൽ ജോയ് (മിക്കി), ബിജോയ് തോമസ്, ജോൺ ഡബ്ലിയു വർഗീസ്, മോൻസി കുര്യാക്കോസ്  എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

 മുപ്പതോളം വരുന്ന സ്പോൺസർസ്, വിശിഷ്ട അതിഥികൾ, വിവിധ ഡാൻസ് സ്കൂളുകൾ, വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രിയപ്പെട്ട കലാകാരന്മാർ,  സദ്യ വിളമ്പിയ സുഹൃത്തുക്കൾ, സെന്റ് ജോസഫ് ഹാളിന്റെ മാനേജർ ജീടോം,  ജോർജ്, ഡിജിറ്റൽ മീഡിയ വിംഗ് ജോസഫ് കൂനതാൻ (തങ്കച്ചൻ), വിഘ്നേഷ് ശിവൻ, ക്രിസ് ജോർജ്, മികച്ച വീഡിയോഗ്രാഫിയും ഫോട്ടോഗ്രാഫിയും ചെയ്ത ജോർജ് ഫ്ലവേഴ്സ്, രഞ്ജിത്ത് എന്നിവർക്കും ഓണാഘോഷത്തെ മികവുറ്റതാക്കുവാൻ പ്രവർത്തിക്കുകയും സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു.

സുജിത്ത് ചാക്കോ

Hot this week

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

Topics

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം...

ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി ‘ഹൃദയസംഗമം

ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു....

പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്;ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി!

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട...
spot_img

Related Articles

Popular Categories

spot_img