ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ SNMC, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും , വളരെ സമുചിതമായി ഭക്തിപുരസ്സരം കൊണ്ടാടി.

മെരിലാൻട് സംസ്ഥാനത്തെ സിൽവർ സ്പ്രിംഗ് Odessa Shannon Middle School ൽ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ജാതിമതഭേദമന്യേ ഒരു വലിയ ജനാവലി പങ്കെടുത്തു.
വർണ്ണശബളമായ ജയന്തിഘോഷയാത്രയോടെ ആരംഭിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫാഷൻ ഷോ എന്നിവ അഘോഷത്തിന്റെ പ്രത്യേകത ആയിരുന്നു.

ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ സന്ദീപ് പണിക്കർ, ഓണമെന്ന ഓർമ്മ സ്വാംശീകരിക്കുന്ന നല്ല ഗുണങ്ങളിൽ നിന്നും അകന്നു പോകുന്ന പുതിയ തലമുറയെക്കുറിച്ചും, അതുമൂലം ഗുരുദേവ ആശയങ്ങൾക്ക് ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളെക്കുറിച്ചും മഹത്തരമായ കൃതികളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ഗുരുജയന്തി ദിനത്തിൽ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്ത “വന്ദനം മഹാഗുരോ” എന്ന ഗുരുദേവ കീർത്തനം രചിച്ച ശ്രീ പ്രസാദ് നായരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ഈ വർഷം വിവിധ വിദ്യാലയങ്ങളിൽ നിന്ന് ബിരുദം നേടിയ വിദ്യാർഥികൾക്ക് ആവാർഡുകൾ  വിതരണം ചെയ്തു.

കുട്ടികളെ ബാധിക്കുന്ന മസ്തിഷ്ക അപചയ ജനിതക രോഗങ്ങൾക്ക് ചികിൽസ കണ്ടെത്തുന്നതിൽ ഗവേഷണം നടത്തുന്ന ഡോ. അഭിലാഷ് അപ്പു, ഡോ. നിഷ പ്ലാവേലിൽ ദമ്പതിമാരെ പ്രത്യേകമായി ആദരിച്ചു.
പ്രസിഡൻറ് ശ്രീ പ്രേംജിത്ത് ശിവപ്രസാദ് സ്വാഗതപ്രസംഗവും, സെക്രട്ടറി ശ്രീമതി നീതു ഫൽഗുനൻ നന്ദി പ്രകാശനവും നടത്തി. അനുപമ പ്രേംജിത്ത്, നിഷ അഭിലാഷ്, നൻമ ജയൻ എന്നിവർ പ്രോഗ്രാം എംസികൾ ആയിരുന്നു. ഈ വർഷത്തെ ആഘോഷപരിപാടികൾ കുടുംബാഗങ്ങൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.

Hot this week

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര...

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

 കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന...

Topics

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി...

”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന...
spot_img

Related Articles

Popular Categories

spot_img