ഇന്ത്യ-പാക് സംഘര്‍ഷം പ്രതിസന്ധിയിലാക്കി; മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി, ‘ഹാഫ്’ന്റെ ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി

മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയും വലിയ മുതല്‍മുടക്കില്‍ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്നതുമായ ‘ഹാഫ്’ എന്ന ചിത്രത്തിന്റെ രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പൂര്‍ത്തിയായത്.

ഏപ്രില്‍ അവസാനവാരത്തില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ത്യാ-പാക് സംഘര്‍ഷം മൂര്‍ച്ചിക്കുന്നത്. സംഘര്‍ഷത്തിന്റെ പ്രതിഫലനങ്ങള്‍ ചിത്രീകരണത്തിനു ബുദ്ധിമുട്ടായതോടെ ചിത്രം ഷെഡ്യൂള്‍ ചെയ്യേണ്ട സാഹചര്യമുണ്ടായി. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായതോടെ വീണ്ടും ചിത്രീകരണമാരംഭിക്കുകയും സുഗമമായിത്തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് സംവിധായകന്‍ സജാദ് വ്യക്തമാക്കി.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ സെപ്റ്റംബര്‍ പതിനെട്ടിന് കുട്ടിക്കാനം വണ്ടിപ്പെരിയാര്‍ ഭാഗങ്ങളിലായി ആരംഭിക്കും. രണ്ടാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഷെഡ്യൂള്‍. അതോടെ ഇന്‍ഡ്യയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകും. പിന്നീടുള്ള ചിത്രീകരണം വിദേശങ്ങളിലാണ്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണം.

റഷ്യയിലും പാരിസിലുമായിട്ടാണ് പൂര്‍ത്തിയാകുക. ചിത്രീകരണത്തിന് സഹായകരമാകുന്ന സമ്മര്‍ സീസണായ ഡിസംബര്‍-ജനുവരി മാസങ്ങളിലായിട്ടാണ് വിദേശങ്ങളിലെ ചിത്രീകരണം. പൂര്‍ത്തിയാകുക. മൈക്ക്, ഗോളം, ഖല്‍ബ്, യു.കെ. ഓക്കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തില്‍ ഐശ്വര്യ ( ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി യു.കെ. ഓക്കെ. ഫെയിം) നായികയാകുന്നു.

സുധീഷ്, മണികണ്ഠന്‍ ശ്രീകാന്ത് മുരളി എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റഭിനേതാക്കള്‍. ബോളിവുഡ് താരം റോക്കി മഹാജന്‍ അടക്കം തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാക്കി മാറ്റുന്നു. അരങ്ങിലും അണിയറയിലും മികച്ച പ്രതിഭകളുടെ സാന്നിദ്ധ്യമുള്ള ഈ ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍ പ്രശസ്തനായ ,ഇന്‍ഡോനേഷ്യക്കാരന്‍ വെരിട്രി യൂലിസ്മാന്‍ ആണ്.

റെയ്ഡ്2, ദി നൈറ്റ് കംസ് ഫോര്‍ അസ് ( the night comes for us) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങള്‍ക്ക് ആക്ഷന്‍ നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് പെരിട്രി, ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രം കൂടിയായിരിക്കും. സംവിധായകന്‍ സംജാദും പ്രവീണ്‍ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – മിഥുന്‍ മുകുന്ദ്, ഛായാഗ്രഹണം- അപ്പു പ്രഭാകര്‍, എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്’, കലാസംവിധാനം- മോഹന്‍ദാസ്, കോസ്റ്റ്യും ഡിസൈന്‍-,ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-നരസിംഹ സ്വാമി, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രാജേഷ് കുമാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോയ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -സജയന്‍ഉദിയന്‍കുളങ്ങര, സുജിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അബിന്‍ എടക്കാട്/ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിനു മുരളി.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img