പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല; ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി

തൃശൂർ പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് വ്യാഴാഴ്ച വരെയാണ് ഡിവിഷന്‍ ബെഞ്ച് നീട്ടിയത്. പൊതുതാല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹൈക്കോടതി. വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ടോൾ പിരിവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി നീട്ടിയത്. ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നൽകിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ബാക്കി ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പൊളിഞ്ഞ റോഡിലൂടെയുള്ള ​ഗതാ​ഗതത്തിന് ടോളടയ്ക്കാനാകില്ലെന്നും ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നാലാഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് കോടതി വിലക്കിയത്. സര്‍വീസ് റോഡിലെ പ്രശ്നം പരിഹരിച്ചു വരുന്നതിനാല്‍ ഉത്തരവ് ഭേദഗതി ചെയ്ത് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം. എന്നാൽ അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി അത്തരവിനെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ നേരത്തെ സുപ്രീം കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Hot this week

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര...

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

 കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന...

Topics

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി...

”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന...
spot_img

Related Articles

Popular Categories

spot_img