‘എഐ വിമാനങ്ങളില്‍ പറക്കുന്ന കാലം വിദൂരമല്ല’; പ്രവചനവുമായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ

എഐ എല്ലാ മേഖലയിലേക്കും കടന്നു വരികയാണല്ലോ, ഇനി അധികം വൈകാതെ എഐ നിയന്ത്രിക്കുന്ന യാത്രാവിമാനങ്ങളും രംഗപ്രവേശനം ചെയ്യുമെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. ലിങ്ക്ഡിന്നിലൂടെയാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം.

മനുഷ്യരേക്കാൾ കൃത്യതയോടെ തീരുമാനങ്ങളെടുക്കാനും ഡാറ്റകള്‍ വിശകലനം ചെയ്യാനും എഐക്ക് സാധിക്കുമെന്നാണ് ഗ്രിഫിത്ത്‌സ് പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന യാത്രാവിമാനങ്ങള്‍ വളരെ വേഗം തന്നെ സാധാരണമാകും. അങ്ങനെയൊരു വിമാനത്തില്‍ ആദ്യം കയറുന്ന വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എഐ വ്യോമയാന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം. എഐ നിയന്ത്രണത്തിലുള്ള വിമാനങ്ങള്‍ എന്നത് ഭയപ്പെടുത്തുന്ന ആശയമായി ഇപ്പോള്‍ തോന്നിയേക്കാം. പക്ഷേ അത് വളരെ വേഗം സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരതയോടും കൃത്യതയോടും കൂടി എഐ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും പിഴവുകള്‍ക്കുള്ള സാധ്യത കുറച്ച് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം. വ്യോമയാന രംഗത്ത് എഐ എന്ത് മാറ്റം കൊണ്ടുവരുമെന്ന പതിവ് ചോദ്യത്തിന് തനിക്ക് ഒരു മറുപടി മാത്രമേ ഉള്ളൂ, എഐ വ്യോമയാന മേഖല കീഴ്‌മേല്‍ മറിക്കും.

ഇന്ന് ആളുകള്‍ ഇത് കേട്ട് ചിരിക്കുമായിരിക്കും. പക്ഷെ, വലിയ അളവിലുള്ള ഡാറ്റകള്‍ കൈകാര്യം ചെയ്യാനും അവിശ്വസനീയമായ കൃത്യതയോടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തീരുമാനമെടുത്ത് സ്ഥിരതയോടും കൃത്യതയോടും പ്രവര്‍ത്തിക്കാനും എഐ എയര്‍ക്രാഫ്റ്റ് സംവിധാനത്തിന് സാധിക്കും. അങ്ങനെ പിശകുകള്‍ കുറയ്ക്കാനും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.

പല നൂതന ആശയങ്ങളും തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. വിമാനയാത്രയും ലോകത്തിലെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയില്‍ ശൃംഖലയായ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടും ഇലക്ട്രിക് കാറുകളുമൊക്കെ തുടക്കത്തില്‍ അവിശ്വസനീയമായിരുന്നു. പക്ഷേ ഇന്ന് നമ്മള്‍ എവിടെ എത്തിയിരിക്കുന്നുവെന്ന് നോക്കുക. എഐ പൈലറ്റുമാരുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പ്രവചിച്ചു.

Hot this week

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര...

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

 കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന...

Topics

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി...

”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന...
spot_img

Related Articles

Popular Categories

spot_img