സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ ബിസിനസ് യൂണിറ്റായ പിയേഴ്സൻ വ്യൂവും, ലോകത്തിലെ നമ്പർ 1 എ.ഐ. സി.ആർ.എം. ആയ സെയിൽസ്ഫോഴ്സുമായി നിർണായക സഹകരണം പ്രഖ്യാപിച്ചു. ഇതിലൂടെ പിയേഴ്സൻ വ്യൂ ലോകമെമ്പാടും സെയിൽസ്ഫോഴ്സ് സർട്ടിഫിക്കേഷൻ പരീക്ഷകളുടെ ഏക വിതരണക്കാരാകും. നൂതന സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധി (എഐ)യും ബിസിനസുകളുടെ പ്രവർത്തനരീതികളെ മാറ്റിമറിക്കുമ്പോൾ, പ്രൊഫഷണലുകളും സ്ഥാപനങ്ങളും തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന കാലത്ത് പിയേഴ്സൻ്റെ ചുവടുവയ്പ്പ് അതി നിർണായകമാണ്. പിയേഴ്‌സണും സെയിൽസ്ഫോഴ്സും ചേർന്ന്, പിയേഴ്‌സൺ വ്യൂവിന്റെ വിശ്വസനീയമായ പരീക്ഷാ സംവിധാനങ്ങളെ സെയിൽസ്ഫോഴ്സിന്റെ സർട്ടിഫിക്കേഷൻ പ്രോഗ്രാമുമായി സംയോജിപ്പിച്ച്, ഏറ്റവും പുതിയതും സാധുതയുള്ളതുമായ സെയിൽസ്ഫോഴ്സ് കഴിവുകൾ ജീവനക്കാർക്കും തൊഴിലുടമകൾക്കും നൽകുന്നു.

പിയേഴ്‌സൺ, സെയിൽസ്ഫോഴ്സുമായി ചേർന്ന് ഒരു ഏകീകൃതവും ലളിതവുമായ സർട്ടിഫിക്കേഷൻ ശൈലി സൃഷ്ടിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ മുതൽ പരീക്ഷാ ദിവസം വരെ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ വ്യക്തവും കാര്യക്ഷമവും, ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യവുമായ നിലയിൽ ലഭ്യമാകുമെന്നതാണ് ഇതിൻ്റെ സവിശേഷത. പിയേഴ്‌സൺ വ്യൂ 80 സെയിൽസ്ഫോഴ്സ് സർട്ടിഫിക്കേഷൻ പരീക്ഷകൾ നിരീക്ഷിക്കും, ഇതിൽ സെയിൽസ്ഫോഴ്സ് അഡ്മിനിസ്ട്രേറ്റർ, ഏജന്റ്ഫോഴ്സ് സ്പെഷ്യലിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ഇവ സെയിൽസ്ഫോഴ്സ് പ്ലാറ്റ്ഫോമിന്റെ മാറ്റത്തോടൊപ്പം പ്രൊഫഷണലുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ബിസിനസുകൾക്ക് മൂല്യം വർധിപ്പിക്കാനും സഹായിക്കുന്നു. 2025 ജൂലൈ 21 മുതൽ സെയിൽസ്ഫോഴ്സ് സർട്ടിഫിക്കേഷൻ പരീക്ഷകൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

പിയേഴ്‌സൺ വ്യൂ, സെയിൽസ്ഫോഴ്സ് സർട്ടിഫിക്കേഷൻ പരീക്ഷകൾ മൂന്ന് രീതികളിൽ നൽകും: ഓൺലൈൻ പ്രോക്ടറിംഗ് വഴി ഓൺവ്യൂ, ലോകമെമ്പാടുമുള്ള പിയേഴ്‌സൺ വ്യൂ ടെസ്റ്റ് സെന്ററുകൾ, ക്ലയന്റ് ഇവന്റുകളിൽ നടക്കുന്ന ഇവന്റ് അധിഷ്ഠിത പരീക്ഷണം. ഈ കരാർ പിയേഴ്‌സൻ്റെ എന്റർപ്രൈസ് ലേണിംഗ് ആൻഡ് സ്കിൽസ് തന്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ചുവടുവയ്പാണെന്ന് പിയേഴ്‌സൺ വ്യൂവിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. ഗാരി ഗേറ്റ്സ് പറഞ്ഞു. സെയിൽസ്ഫോഴ്സുമായി സഹകരിച്ച്, നൂതനവും ഭാവി ചിന്തയുള്ളതുമായ സർട്ടിഫിക്കേഷനുകളിലൂടെ പ്രൊഫഷണലുകൾക്ക് അവരുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ഞങ്ങൾ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img