ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്

ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസിന് ചെന്നൈ ആസ്ഥാനമായ വേൽസ് യൂണിവേഴ്സിറ്റിയിൽനിന്നും അക്കാദമിക് ഡോക്ടറേറ്റ് ലഭിച്ചു. സാമൂഹിക സംരംഭകത്വ മേഖലയിൽ, പ്രത്യേകിച്ച് സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലുമുള്ള സ്‌മോൾ ബിസിനസ് ബാങ്കുകളുടെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധമാണ് പിഎച്ച്ഡിയുടെ ഭാഗമായി അവതരിപ്പിച്ചത്. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഡോക്ടറേറ്റ് സമ്മാനിച്ചു. 

1992ൽ സ്ഥാപിതമായ ഇസാഫിനെ രാജ്യത്തെ മുൻനിര സാമൂഹിക, സന്നദ്ധ സംഘടനയാക്കുന്നതിലും, 2017ൽ ബാങ്കിങ് ലൈസൻസ് കരസ്ഥമാക്കിയ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിനെ ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമാക്കുന്നതിലും നേതൃത്വം വഹിച്ച കെ പോൾ തോമസ്, ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധന സ്വരൂപത്തിന് ആരംഭിച്ച സംഘടനയായ സാധന്റെ ചെയർമാനായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കേരള ഘടകം ചെയർമാനായും തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൈക്രോഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നെറ്റ്‌വർക്ക് (എംഎഫ്ഐഎൻ) പോലുള്ള വിവിധ സ്ഥാപനങ്ങളുടെ ബോർഡ് മെമ്പറാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തീകരിച്ച പോൾ തോമസിന്, കേരള കാർഷിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img