ചില മോശം ശീലങ്ങള്‍ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദനിക്കുന്നു: കാർത്തി

തമിഴ് നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കാർത്തി. മോശപ്പെട്ട ശീലങ്ങള്‍ തെരഞ്ഞെടുത്തത് മൂലം ഒരു പ്രതിഭയെ വളരെ പെട്ടെന്ന് നഷ്ടമായി എന്ന് താരം തന്റെ സമൂഹമാധ്യമ പേജില്‍ കുറിച്ചു.

“മോശം തെരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു.ഒരു മികച്ച പ്രതിഭ പൊടുന്നനെ വിട്ടുപോയി.റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ ആനുശോചനങ്ങള്‍, കാർത്തി കുറിച്ചു.

46ാം വയസിലായിരുന്നു റോബോ ശങ്കറിന്റെ നിര്യാണം. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടരയോടെയായിരുന്നു മരണം. ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിങ്ങിനിടെ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മിമിക്രി കലാകാരനായ ശങ്കർ വേദികളില്‍ റോബോട്ടിക് ശൈലിയിലുള്ള നൃത്തച്ചുവടുകള്‍ അനുകരിച്ചാണ്’റോബോ’ എന്ന വിളിപ്പേര് നേടിയത്. 2000ങ്ങളിൽ നിരവധി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, വിജയ്‌ ടിവിയിലെ ജനപ്രിയ റിയാലിറ്റി സ്റ്റാൻഡ്-അപ്പ് കോമഡി ഷോയായ ‘കലക്ക പോവത്തു യാരി’ലുടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലകുമാര’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവുംടൂറിങ് ടോക്കീസ്മാരി, ബിഗില്‍, സിങ്കം 3, വേലൈക്കാരന്‍, തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യ രംഗങ്ങളിലെ പ്രകടനങ്ങള്‍ താരത്തിന് വലിയ പേര് നേടിക്കൊടുത്തു.

Hot this week

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ...

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ‘വി ടു വി’ എത്തുന്നൂ; പുതിയ പരിഷ്കാരണം എത്തിക്കാൻ‌ നിതിൻ ​ഗഡ്കരി

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V)...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...
spot_img

Related Articles

Popular Categories

spot_img