ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കി രാജ്യത്തെ പ്രമുഖ വെൽത്ത്-ടെക് സ്ഥാപനമായ ഇൻക്രെഡ് മണി. പൊതുമേഖലാ സ്ഥാപനമായ എംഎംടിസി ലിമിറ്റഡ്, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ പിഎഎംപി എസ്എ എന്നീ കമ്പനികൾ നടത്തുന്ന സംയുക്ത സംരംഭവുമായി സഹകരിച്ചാണ് ഇൻക്രെഡ് മണി ഈ സേവനം ആരംഭിച്ചത്.

കുറഞ്ഞ തുകയായ 10 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിക്ഷേപം ഏതുസമയത്തും വിറ്റ് പണമോ, നിക്ഷേപത്തിന് ആനുപാതികമായ സ്വർണം, വെള്ളി നാണയങ്ങളോ ബാറുകളോ ആക്കി മാറ്റാം. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ (എൽബിഎംഎ) അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക സ്വർണം, വെള്ളി ശുദ്ധീകരണ കമ്പനിയാണ് എംഎംടിസി – പിഎഎംപി. ഉയർന്ന പരിശുദ്ധി ഉറപ്പാക്കുന്നതിനാൽ, എംഎംടിസി – പിഎഎംപി കമ്പനി നിർമിക്കുന്ന സ്വർണ ബാറുകൾക്കും വെള്ളി ഉൽപന്നങ്ങൾക്കും ആഗോള മാർക്കറ്റിൽ ആവശ്യക്കാരേറെയാണ്. അതിനാൽ, നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷയും പരിശുദ്ധിയും ഉറപ്പാക്കാൻ എംഎംടിസി – പിഎഎംപിയുടെ പങ്കാളിത്തത്തിലൂടെ സാധിക്കും. രാജ്യത്തെ ഏതൊരു സാധാരണ പൗരനും ഏറ്റവും വിശ്വാസയോഗ്യവും അനുയോജ്യവുമായ നിക്ഷേപ പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് ഇൻക്രെഡ് മണി സിഇഒ വിജയ് കുപ്പ പറഞ്ഞു. നിത്യജീവിതത്തിൽ നാം നടത്തുന്ന ചെറിയ ചെലവുകൾ വലിയ നിക്ഷേപങ്ങളാക്കി മാറ്റാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ...

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന്...

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക് പിന്മാറിയതോടെ ബ്രൂസ് ബ്ലേക്ക്‌മാനെ പിന്തുണച്ച് ട്രംപ്

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ്...

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 

ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ്...

ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ...

Topics

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...
spot_img

Related Articles

Popular Categories

spot_img