വരുന്നു ബജറ്റ് ഫ്രണ്ട്ലി ഇവി- എസ്‌യുവികൾ; ഇനി വിപണിയിൽ മത്സരം കടുക്കും

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രചാരം ഏറിവരികയാണ്. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് കമ്പനികളും പുതുമോഡലുകൾ വിപണിയിലെത്തിക്കുന്നു. വിലയും മറ്റ് ആശങ്കളുമെല്ലാം ഇവികൾ എടുക്കുന്നതിൽ നിന്ന് പലരേയും അകറ്റിനിർത്തിയിരുന്നു. എന്നാൽ വിലയെന്ന പ്രശ്നം പരിഹരിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികളുടെ പുതിയ നീക്കം. ബജറ്റ് ഫ്രണ്ട്ലി എസ്‌യുവികൾ ഇറക്കിയാണ് പ്രമുഖ കമ്പനികൾ വിപണി പിടിക്കാനൊരുങ്ങുന്നത്.

ഇന്ത്യയിൽ നിലവിൽ ലഭ്യമായ മിക്ക ഇലക്ട്രിക് വാഹനങ്ങളും വിലയേറിയതാണെങ്കിലും, എംജിയും ടാറ്റയും കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി തുടങ്ങിയ താങ്ങാനാവുന്ന വിലയുള്ള വാഹനങ്ങൾ നൽകുകയാണ്. എന്നാൽ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിന്റെ കാര്യത്തിൽ അധികം വാഹനങ്ങൾ ഇല്ലാത്തത് സാധാരണ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയാണ്.

എന്നാൽ 2026 ൽ സ്ഥിതി മാറും. മിതമായ വിലയിൽ നാല് പുതിയ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യൻ നിരത്തുകളിലിറങ്ങും. മഹീന്ദ്രയുടെ XUV 3XO ഇവി, കിയ സിറോസ് ഇവി, ഫ്ലാഗ്ഷിപ്പ് VF7, VF6 ഇലക്ട്രിക് എസ്‌യുവി,ഹ്യുണ്ടായിയുടെ ഇൻസ്റ്റർ ഇവി. എന്നീ നാല് മോഡലുകളാണ് അടുത്തവർഷം എത്തുക.

മഹീന്ദ്രയുടെ XUV 3XO ഇവിയിൽ കോംപാക്റ്റ് എസ്‌യുവിയിൽ ചെറിയ വലിപ്പത്തിലുള്ള ബാറ്ററി പായ്ക്കും (ഏകദേശം 35kWh പ്രതീക്ഷിക്കുന്നു) ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടാകാൻ സാധ്യതയുണ്ട്. അകത്തും പുറത്തും ഇവിക്ക് വേണ്ടിയുള്ള ചില മാറ്റങ്ങൾ വരുത്തിയേക്കും. കിയ സിറോസ് ഇവി 2026 തുടക്കത്തിൽ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയിൽ നിന്ന് കടമെടുത്ത 42kWh, 49kWh എൻഎംസി ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഈ മോഡൽ എത്തുക. സീൽ ചെയ്ത ഗ്രില്ലും ഫ്രണ്ട്-മൗണ്ടഡ് ചാർജിംഗ് പോർട്ടും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിൻഫാസ്റ്റ് ഫ്ലാഗ്ഷിപ്പ് VF7, VF6 ഇലക്ട്രിക് എസ്‌യുവികളുമായി അങ്കം തുടങ്ങിക്കഴിഞ്ഞു. 2026 ൽ താങ്ങാനാവുന്ന വിലയുള്ള VF3 കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയുമായി മുന്നോട്ട് പോകാനാണ് നീക്കം. ആഗോളതലത്തിൽ, VF3 രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ് – ഇക്കോ, പ്ലസ് – കൂടാതെ 18.64kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായി എത്തും. ടാറ്റ പഞ്ച് ഇവിക്കുള്ള ഹ്യുണ്ടായിയുടെ എതിരാളി ആയിരിക്കും ഇൻസ്റ്റർ ഇവി . ആഗോള വിപണിയിൽ, കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവി 42kWh, 49kWh ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ്, ഇന്ത്യയിലും ഇതേ ഓപ്ഷനുകളാകും. ADAS, 360-ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളും ഈ മോഡലിൽ ഉണ്ട്.

Hot this week

നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

എൻ കെ പ്രേമ ചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര...

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് ശക്തം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ...

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി , വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ്...

Topics

മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട്

മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഇനിയൊരുമിക്കുമോ എന്നത്...

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ...

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത്...
spot_img

Related Articles

Popular Categories

spot_img