ഓപ്പറേഷൻ നുംഖോർ: അന്വേഷണം വ്യാപിപ്പിക്കാൻ കസ്റ്റംസ്, വാഹന ഉടമകളെയും ഡീലർമാരെയും ചോദ്യം ചെയ്യും; ദുൽഖർ ഇന്ന് നേരിട്ട് ഹാജരാകും

ഭൂട്ടാൻ വഴിയുള്ള വാഹന കടത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെയും വാഹനം കൈമാറിയ ഡീലർമാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. സമൻസ് ലഭിച്ച ദുൽഖർ സൽമാൻ അടക്കമുള്ളവർ കസ്റ്റംസിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും. നടൻ അമിത് ചക്കാലക്കലിനെ പ്രാഥമികമായി ചോദ്യം ചെയ്തെങ്കിലും വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇവർ സമർപ്പിച്ച രേഖകളും സംഘം പരിശോധിക്കും.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്നലെ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. വയെല്ലാം ഭൂട്ടാൻ വഴി വന്നത് ആണെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

ഈ വാഹനങ്ങളുടെ നിലവിലെ ഉടമകളുടെ അറിവോടെ ആണോ വാഹനം ഇന്ത്യയിലേക്ക് കടത്തിയത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. വിവിധ അന്വേഷണ ഏജൻസികളുടെ കൂടി സഹായത്തോടെ ആകും കസ്റ്റംസിന്റെ അന്വേഷണം. അന്വേഷണത്തിൽ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം തേടാനും നീക്കമുണ്ട്.

കേസിൽ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും അമിത് ചക്കാലക്കലിൻ്റെ രണ്ട് വാഹനങ്ങളുമടക്കം കൊച്ചിയിൽ നിന്നും 10 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ നാല് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാനും നിർദേശമുണ്ട്. അമിത് ചക്കാലക്കലിൻ്റെ മൂന്ന് വാഹനങ്ങളുടെ രേഖകളും ഹാജരാക്കാൻ നിർദേശമുണ്ട്. അതേസമയം പൃഥ്വിരാജിൻ്റേത് കള്ളക്കടത്ത് വാഹനമല്ലെന്ന് കണ്ടെത്തി.

Hot this week

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...

ആറ് ദിവസത്തിനുള്ളിൽ 31.05 കോടി കളക്ഷൻ; ‘ചത്താ പച്ച’ തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’...

വീണ്ടും താരിഫ് യുദ്ധവുമായി ട്രംപ്; ഭീഷണി ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

‘ആശാൻ’ എത്തുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്, കേരളത്തിൽ വിതരണം ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ റിലീസ്...

ഗവൺമെന്റ് സ്തംഭനം ഒഴിവാക്കാൻ ധാരണ: ട്രംപ് ഭരണകൂടവും ഡെമോക്രാറ്റുകളും കൈകോർക്കുന്നു

അമേരിക്കൻ ഗവൺമെന്റ് സ്തംഭനം  ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ...

ലോസ് ആഞ്ചലസ്ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം...
spot_img

Related Articles

Popular Categories

spot_img