‘എന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല, സത്യം തെളിയും’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണപാളി വിവാദത്തിൽ‌ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി നൽകി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്ന് അല്ലെങ്കിൽ നാളെ സത്യം തെളിയും എന്ന് അദേഹം പറഞ്ഞു. ഇന്ന് മൂന്ന് മണിക്കൂർ നേരമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.

ശബരിമലയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. എല്ലാം കോടതിയിൽ തെളിയുമെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ തെളിയിക്കുന്ന രേഖകളും ഇന്ന് പുറത്തു വന്നു.

സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും,പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മറുപടി നൽകി. താനടക്കം മൂന്ന് പേർ ചേർന്നാണ് സ്വർണം പൂശാനുള്ള ചെലവ് വഹിച്ചതെന്നും,15 ലക്ഷത്തോളം രൂപ ചെലവായെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സാമ്പത്തിക ഇടപാടുകളിൽ ചോദ്യം ചെയ്തത്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തും സംഭാവന സ്വീകരിച്ചിട്ടുണ്ടോ,തങ്കവാതിൽ ഘോഷയാത്രയുടെ പണച്ചിലവ് തുടങ്ങിയ കാര്യങ്ങളിലാണ് ദേവസ്വം വിജിലൻസ് വ്യക്തത തേടിയത്.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img