ബംഗ്ലാദേശിനെ നാല് വിക്കറ്റിന് വീഴ്ത്തി; വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം

വനിതാ ലോകകപ്പിൽ രണ്ടാം ജയവുമായി ഇംഗ്ലീഷ് പട. ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 23 ബോളുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഹീതർ നൈറ്റ് 79 റൺസെടുത്തു. നാറ്റ് സ്‌കൈവര്‍-ബ്രണ്ട് 32 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 178ന് എല്ലാവരും പുറത്താകുകയായിരുന്നു. ശോഭന മൊസ്താരി (60), റബേയ ഖാന്‍ (27 പന്തില്‍ 43), ഷര്‍മിന്‍ അക്തര്‍ (30), ഷൊര്‍ണ അക്തർ എന്നിവര്‍ മാത്രമാണ് ബംഗ്ലാദശിന് വേണ്ടി കാര്യമായി റൺസ് നേടിയത്. മറ്റുളളവർ രണ്ടക്കം കടന്നില്ല. ഖതുന്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയം നേടിയെങ്കിലും ബംഗ്ലാദേശിന് മുന്നിൽ അൽപ്പം വിറച്ചാണ് ഇംഗ്ലീഷ് വനിതകൾ ലക്ഷ്യം കണ്ടത്. ഓപ്പണര്‍മാരായ എമി ജോണ്‍സ് (1), താമി ബ്യൂമോണ്ട് (13) എന്നിവരുടെ വിക്കറ്റുകള്‍ 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ഒന്ന് ശക്തിപ്രാപിച്ചെങ്കിലും സ്കിവറിനേയും, സോഫിയ ഡങ്ക്ലിയേയും ബംഗ്ലാദേശ് എറിഞ്ഞിട്ടു. എമ്മ ലാമ്പും, ക്യാപ്സിയും വന്നുപോയി, എങ്കിലും ബ്രണ്ടിനേയും, അവസാനം വന്ന ഡീനിനേയും കൂട്ട് പിടിച്ച് നൈറ്റ് ലക്ഷ്യത്തിലെത്തി.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img