ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്

ബാങ്കിങ് മേഖലയിലെ സൈബർ തട്ടിപ്പുകൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ പരിപാടി ആർബിഐ ഓംബുഡ്‌സ്മാനും ചീഫ് ജനറൽ മാനേജറുമായ ഇ ബി ചിന്തൻ ഉദ്‌ഘാടനം ചെയ്തു. എല്ലാ വിഭാഗം ആളുകളെയും പരിഗണിച്ചുള്ള ‘സാമ്പത്തിക ഉൾപ്പെടുത്തൽ’ എന്ന ആർബിഐയുടെ കാഴ്ചപ്പാടിനെ ശരിയായ രീതിയിൽ പ്രവർത്തികമാക്കുന്ന ഇസാഫ് ബാങ്കിന്റെ നടപടികളെ അദ്ദേഹം പ്രശംസിച്ചു. ഇടപാടുകാരുടെ അവകാശങ്ങളെക്കുറിച്ചും ബാങ്കിങ് മേഖലയിലെ നൂതന രീതികളെക്കുറിച്ചും ക്ലാസ് നയിച്ച അദ്ദേഹം, രാജ്യമെമ്പാടുമുള്ള ബാങ്കിന്റെ ശാഖകളിൽ വിതരണം ചെയ്യുന്ന ഉപഭോക്തൃ ബോധവൽക്കരണ ലഘുലേഖയുടെ പ്രകാശനവും നടത്തി.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒ യുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത  വഹിച്ചു. എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് തോമസ്, ബോസ്കോ ജോസഫ്, ഹരി വെള്ളൂർ, സുദേവ് കുമാർ, ഗിരീഷ് സി. പി., കസ്റ്റമർ സർവീസ് വകുപ്പ് മേധാവി ഡോ. രേഖ മേനോൻ, ചീഫ് മാനേജർ ഷീല ബിജോയ്,  ധനലക്ഷ്മി ബാങ്ക് ഇന്റേണൽ ഒംബുഡ്സ്മാൻ ബാബു കെ എ എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ ഉപഭോക്താക്കൾ, വിവിധ വകുപ്പ് മേധാവികൾ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സിഎസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ ബാങ്കുകളുടെ പ്രിൻസിപ്പൽ നോഡൽ ഓഫീസർമാർ, ഇന്റേണൽ ഒംബുഡ്സ്മാൻ, തൃശൂർ ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Hot this week

“അയാൾ എല്ലാവരിലും നന്മ കാണുന്നു, ഞാൻ സത്യവും”; ‘സൂപ്പർഗേൾ’ ടീസർ പുറത്ത്

കാത്തിരിപ്പിനൊടുവിൽ വാർണർ ബ്രോസ് ഡിസി സ്റ്റുഡിയോസ് ചിത്രം 'സൂപ്പർഗേൾ' പുറത്ത്. 'ഹൗസ്...

2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനുവരി 13 വരെ

2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ...

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

മാർതോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം  സുവിശേഷ സേവികാ...

‘വൃഷഭ’ റിലീസ് തീയതി മാറ്റിയോ? ചർച്ചയായി മോഹൻലാലിന്റെ സോഷ്യൽ മീഡിയ കവർ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. ഡിസംബർ...

കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ...

Topics

ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ

അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍...

സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ

പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ...

സീറോ മലബാർ കൺവെൻഷൻ കിക്കോഫ്: വിശുദ്ധ മറിയം ത്രേസ്യാ മിഷനിലും ഉജ്ജ്വല തുടക്കം

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026...
spot_img

Related Articles

Popular Categories

spot_img