ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം; പ്രതീക്ഷയില്‍ ജനങ്ങള്‍

കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. കോഴിക്കോട് മറിപ്പുഴയില്‍ നിന്നാണ് തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

മറിപ്പുഴക്ക് കുറുകെ നിമാണത്തിനാവശ്യമായ വലിയ വാഹനങ്ങളും സാമഗ്രികളും കൊണ്ട് പോകുന്നതിനുള്ള താല്‍ക്കാലിക പാലം നിര്‍മാണമാണ് ആദ്യം നടക്കുന്നത്. പ്രവൃത്തി ആരംഭിച്ചതോടെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്.

കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും, വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് തുരങ്ക പാത നിര്‍മിക്കേണ്ടത്. 60 മാസമാണ് നിര്‍മാണ കരാര്‍. അതിനുമുമ്പ് തന്നെ പൂര്‍ത്തിയാകുമെന്നാണ് കൊങ്കണ്‍ റെയില്‍വേ പറയുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാകും ഇത്.

പദ്ധതിയില്‍ ഇരുവഴഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും, മറ്റ് മൂന്ന് ചെറു പാലങ്ങളും ഉള്‍പ്പെടും. പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും, 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്.

Hot this week

വേൾഡ് മലയാളി കൗൺസിലിന്റെ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും, കലാസന്ധ്യയും

 വേൾഡ് മലയാളി കൗൺസിലിന്റെ (W.M.C) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും...

ഹെവൻലി ട്രമ്പറ്റ് 2025; നവംബർ 29ന് ഫിലഡൽഫിയയിൽ

മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ...

വിമർശകർ മുഖാമുഖം; മംദാനി – ട്രംപ് കൂടിക്കാഴ്ച ഇന്ന് വൈറ്റ്ഹൗസിൽ

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്, ന്യൂയോർക്ക് മേയർ...

എം.ആർ. അജിത് കുമാറിന് നിർണായക ​ദിനം; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഇന്ന്...

Topics

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. വൈകിട്ട്...

നാമനിർദേശ പത്രികാ സമർപ്പണത്തിന് ഒരു ദിവസം കൂടി; എൽഡിഎഫിനെ അവസാന നിമിഷം പിടികൂടി വിമതശല്യം

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ ഒരു ദിനം ബാക്കി നിൽക്കെ എൽഡിഎഫിനെ...

ഇനി കുടിശികയില്ല; ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കുടിശിക 1600 രൂപയും വർധിപ്പിച്ച...
spot_img

Related Articles

Popular Categories

spot_img