ഡീസല്‍ സബ്സിഡി എടുത്തുമാറ്റിയതിൽ പ്രതിഷേധം; ഇക്വഡോര്‍ പ്രസിഡന്റിന്റെ കാറിന് നേരെ കല്ലേറ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുടെ കാര്‍ വളഞ്ഞ് പ്രതിഷേധക്കാര്‍. ഡീസല്‍ സബ്‌സിഡികള്‍ എടുത്തു മാറ്റിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഇക്വഡോറില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വാഹനം തടയുകയും കല്ലുകളെറിയുകയും ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം.

ദക്ഷിണ കനാര്‍ പ്രവിശ്യയില്‍ നിന്നുള്ള 500 ഓളം വരുന്ന പ്രതിഷേധക്കാരാണ് നൊബോവയെ ആക്രമിച്ചത്. വാഹനത്തിന് നേരെ വെടിയുതിര്‍ത്ത പാടുകളും ഉണ്ടെന്ന് ഇക്വഡോര്‍ ഊര്‍ജമന്ത്രി ഇനിസ് മാന്‍സാനോയും പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

‘പ്രസിഡന്റിന്റെ കാറിന് നേരെ വെടിയുതിര്‍ക്കുക, കല്ലുകളെറിയുക, പൊതുമുതല്‍ നശിപ്പിക്കുക എന്നിവയൊക്കെ ക്രിമിനില്‍ നടപടികളാണ്. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് അനുവദിക്കില്ല,’ മാന്‍സാനോ പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സഘടിപ്പിക്കുന്നത് ഇക്വഡോറിലെ ദേശീയ ഇന്‍ഡിജെനസ് ഫെഡറേഷന്‍ ആയ സിഒഎന്‍എഐഇ ആണ്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ തലസ്ഥാന നഗരമായ ക്വിറ്റോ ഉള്‍പ്പെടെ 10 പ്രദേശങ്ങളില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Hot this week

വേൾഡ് മലയാളി കൗൺസിലിന്റെ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും, കലാസന്ധ്യയും

 വേൾഡ് മലയാളി കൗൺസിലിന്റെ (W.M.C) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും...

ഹെവൻലി ട്രമ്പറ്റ് 2025; നവംബർ 29ന് ഫിലഡൽഫിയയിൽ

മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ...

വിമർശകർ മുഖാമുഖം; മംദാനി – ട്രംപ് കൂടിക്കാഴ്ച ഇന്ന് വൈറ്റ്ഹൗസിൽ

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്, ന്യൂയോർക്ക് മേയർ...

എം.ആർ. അജിത് കുമാറിന് നിർണായക ​ദിനം; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഇന്ന്...

Topics

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. വൈകിട്ട്...

നാമനിർദേശ പത്രികാ സമർപ്പണത്തിന് ഒരു ദിവസം കൂടി; എൽഡിഎഫിനെ അവസാന നിമിഷം പിടികൂടി വിമതശല്യം

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ ഒരു ദിനം ബാക്കി നിൽക്കെ എൽഡിഎഫിനെ...

ഇനി കുടിശികയില്ല; ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കുടിശിക 1600 രൂപയും വർധിപ്പിച്ച...
spot_img

Related Articles

Popular Categories

spot_img