വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷൻ ലീഡര്‍ഷിപ്പ് അവാര്‍ഡ്:ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്

വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ 2025-ലെ ലീഡര്‍ഷിപ്പ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലഭിച്ചു.

അമേരിക്കയിലും ഇന്ത്യയിലുമുള്ള രണ്ടായിരത്തിലധികം സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാജ്യോതിയിലൂടെ 2025-ല്‍ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ്, ഭക്ഷണം, കംപ്യൂട്ടറുകള്‍ എന്നിവ വിതരണം ചെയ്തു. ഇല്ലിനോയിസ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാധിക ചിന്‍മ്മന്‍ത്താ, Rush Presbitarian Medical Centre Diroctor ഡോ. ഉമാങ്ങ് പട്ടേല്‍, പവ്വര്‍ പ്ലാന്റ് കോര്‍പറേഷന്‍ സി.ഇ.ഒ ബ്രിജ് ശര്‍മ്മ എന്നിവര്‍ക്കും ഈവര്‍ഷത്തെ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ ലഭിച്ചു. Aurora City Alderwomen Ms Shweta Baid അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, G.E യുടെ ഗ്ലോബല്‍ ഡയറക്ടര്‍, യു.എസ്. ടെക്‌നോളജിസ് പ്രസിഡന്റ്, ഗോപിയോ ചിക്കാഗോ മുന്‍ ചെയര്‍മാന്‍, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഇന്തോ- അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ മുന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ മുന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇന്ത്യാനയിലുള്ള പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദവും, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ മാനേജ്‌മെന്റില്‍ എം.ബി.എ ബിരുദവും നേടുകയുണ്ടായി. AAEIO വഴി അദ്ദേഹം വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. 

Hot this week

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു...

ഓപ്പറേഷൻ സിന്ദൂർ: ‘നയതന്ത്ര ഇടപെടൽ നടത്തി’; ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ

‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന ദിവസങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്തിയെന്ന ചൈനീസ് അവകാശവാദത്തെ...

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ...

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

Topics

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...
spot_img

Related Articles

Popular Categories

spot_img