രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് നടത്തും

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങും.കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മെഹ്സാനയിലെ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.

2029 ഡിസംബറോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. 2028 ഓടെ താനെ വരെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നീട്ടുമെന്നും 2029 ഓടെ മുംബൈയിൽ എത്തുമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.ബുള്ളറ്റ് ട്രെയിൻ സൂറത്തിൽ നിന്ന് ബിലിമോറ വരെയാണ് സർവീസ് നടത്തുക. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളായിരിക്കും ഉണ്ടായിരിക്കുക. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പദ്ധതി ജപ്പാൻ സർക്കാരിന്റെ സാങ്കേതിക സഹായത്തോടെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img