‘യുദ്ധം അവസാനിച്ചു, ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരും’; ഡൊണാള്‍ഡ് ട്രംപ്

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചുവെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ തുടരുമെന്നും ഗാസയില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപ് മുന്നോട്ടുവെച്ച കരാര്‍ പ്രകാരമുള്ള ബന്ദിമോചനം ഇന്ന് നടക്കും. മിഡില്‍ ഈസ്റ്റിലേക്ക് പോകുന്നതിന് മുമ്പായിരുന്നു യുദ്ധം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഈജിപ്തില്‍ ഇന്ന് ആരംഭിക്കുന്ന ഗാസ സമാധന ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. ഈജിപ്തില്‍ എത്തുന്നതിനു മുമ്പ് ഇസ്രയേലില്‍ സന്ദര്‍ശനം നടത്തുന്ന ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിലും സംസാരിക്കും.

സമാധാന ഉച്ചകോടിക്ക് മുമ്പായി ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. 20 ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. ഇതിനു ശേഷം തടവിലാക്കിയ 2000 പലസ്തീന്‍ പൗരന്മാരെ ഇസ്രയേല്‍ മോചിപ്പിക്കും. സമാധാന ഉടമ്പടിയിലെ തുടര്‍ന്നുള്ള കാര്യങ്ങള്‍ എന്തൊക്കെയാകുമെന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.

മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോടായാണ് യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞത്. തന്റെ മിഡില്‍ ഈസ്റ്റ് യാത്ര സ്‌പെഷ്യല്‍ ആണെന്നും പറഞ്ഞ ട്രംപ് ഈ നിമിഷത്തില്‍ എല്ലാവരും ആവേശത്തിലാണെന്നും സവിശേഷമായ സംഭവമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുമോ എന്ന ചോദ്യത്തിന് തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും ജനങ്ങള്‍ തളര്‍ന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, വെടിനിര്‍ത്തലിനെ ഇസ്രയേലിന്റെ വിജയമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം.ഇസ്രയേല്‍ ഒരുമിച്ച് നേടിയ വന്‍ വിജയമാണെന്നും ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തി നേടിയ വിജയമാണെന്നും പറഞ്ഞ നെതന്യാഹു , ‘പോരാട്ടം’ അവസാനിച്ചിട്ടില്ലെന്നു കൂടി കൂട്ടിച്ചേര്‍ത്തിരുന്നു.

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img