ഇന്ത്യയിലെ ആദ്യ സമഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്, ഉദ്ഘാടനം ചെയ്ത് കമൽഹാസൻ

ഇന്ത്യയിലെ ആദ്യ സമഗ്ര AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് വരുന്നു. sostorytelling.com എന്ന പോർട്ടലും സ്കൂളിന്റെ ലോഞ്ചും തെന്നിന്ത്യൻ സൂപ്പർ താരവും എംപിയുമായ കമൽഹാസൻ പ്രകാശനം ചെയ്തു. സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയറിയിച്ചു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്റെ സാമൂഹിക വികസന സൂചികകക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എ.ഐ അധിഷ്ഠിത ഫ്യൂച്ചർ സ്റ്റോറി ടെല്ലിങ് സ്കൂൾ ആരംഭിക്കാൻ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

കൊച്ചി ആസ്ഥാനമായി ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ സ്കൂളിൽ നിന്നുണ്ടാവുക. പ്രമുഖ എഐ ക്രിയേറ്റീവ് ഇൻഡസ്ട്രി ട്രെയ്നറും മാധ്യമപ്രവർത്തകനുമായ വരുൺ രമേഷാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

തെന്നിന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവർത്തകരും എഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നവരെയും  ക്രിയേറ്റീവ് രംഗത്ത് പണിയെടുക്കുന്നവരെയും ഒന്നിപ്പിക്കുക എന്നതാണ് സ്ക്കൂൾ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ ലക്ഷ്യം. ഓൺലൈൻ ക്ലാസുകളും ലൈവ് വർക്ക് ഷോപ്പുകളും കൂടാതെ എല്ലാ മാസവും കൊച്ചിയിൽ മലയാള സിനിമയിലെയും കണ്ടന്റ് ക്രിയേഷനിലെയും പ്രമുഖരുടെ എഐ  ക്രിയേറ്റീവ് വർക്ക്ഷോപ്പുകളും ഉണ്ടാവും.

എഐ ഫിലിം മേക്കിങ് സമ്പൂർണ്ണ കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോഗ്രാഫി, എഐ സ്ക്രീൻ റൈറ്റിങ്, എഐ വിഎഫ്എക്സ്, എഐ അനിമേഷൻ എന്നിങ്ങനെ കൂടുതൽ സാങ്കേതിക മേഖലയിലെ കോഴ്സുകളും സ്കൂളിന്റെ ഭാഗമായി ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് hello@sostorytelling.com എന്ന ഇമെയിൽ വിലാസത്തിലോ 8921162636 നമ്പറിലോ ബന്ധപ്പെടണം.

Hot this week

ഇന്ന് ലോകഭക്ഷ്യ ദിനം!

ഇന്ന് ഒക്ടോബര്‍ 16, ലോകമെമ്പാടും ഭക്ഷ്യദിനം ആചരിക്കുകയാണ്. പല നാട്ടിലും സംസ്‌കാരത്തിലുമുള്ള...

ടെക്സാസ് ഗവർണർ സ്ഥാനാർത്ഥിയായി ജിന ഹിനോസോജസാ മത്സരിക്കും

ടെക്സാസ് സംസ്ഥാനത്തെ ഡെമോക്രാറ്റിക് പ്രതിനിധിയും ആസ്റ്റിൻ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന ഹിനോസോജസാ...

ഡാലസിൽ ഇന്ത്യൻ ആഘോഷത്തിനെതിരേയും H-1B വിസക്കാർക്കെതിരെയും പരാമർശം നടത്തിയ യുവാവിനെതിരെ പ്രതിഷേധം

ഡാലസ് നഗരത്തിലെ ബൗണ്ടറീസ് കോഫിയുടെ ഉടമ ഡാനിയേൽ കീൻ (30) ഏറ്റുവാങ്ങുന്നത്...

ഇസാഫ് സ്വാശ്രയ കോ-ഓപ്പറേറ്റീവ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനാലാം വാർഷിക...

സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയ്യാറാക്കി മലയാളി എഞ്ചിനീയർമാർ

സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയ്യാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp....

Topics

ചാർളി കർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി

025 ഒക്‌ടോബർ 14-ന്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൺസർവേറ്റീവ് ആക്ടിവിസ്റ്റായ...

അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ:ബോബ് ബസു നിയമിതനായി

ഡോ. സി. ബോബ് ബസു അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ...

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പുതിയ പ്രിസിംക്റ്റ് മാപ്പിന് അംഗീകാരം

ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കമ്മിഷണർമാരുടെ കോടതി തിങ്കളാഴ്ച 3-2 എന്ന ഭൂരിപക്ഷത്തോടെ...
spot_img

Related Articles

Popular Categories

spot_img