ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളില്‍

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാരം ഗുരുതരമെന്നാണ് സൂചിക തെളിയിക്കുന്നത്. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തി. ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലുമാണ്.

ദീപാവലിയുടെ തലേദിവസമായ ഇന്നലെ രാത്രിയില്‍ ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയില്‍ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. ആനന്ദ വിഹാറില്‍ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട് നാലിന് നഗരത്തിന്റെ വായുഗുണനിലവാരം സൂചികയില്‍ 296ലെത്തുകയും പിന്നീട് രാത്രിയോടെ സൂചിക 300ന് മുകളിലേക്കും 400ന് മുകളിലേക്കുമെല്ലാം എത്തുകയായിരുന്നു. ആനന്ദ് വിഹാറില്‍ രാത്രി 10ന് സൂചിക 409 പോയിന്റിലെത്തി.

വാസിര്‍പൂരില്‍ വായുഗുണനിലവാര സൂചിക 364ലും വിവേക് വിഹാറില്‍ 351 പോയിന്റിലും ദ്വാരകയില്‍ 335 പോയിന്റിലും ആര്‍കെ പുരത്ത് 323 പോയിന്റിലുമെത്തി. ആശങ്കപ്പെടുത്തുന്ന അവസ്ഥയായാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡല്‍ഹിയിലെ ആകെ മലിനീകരണത്തില്‍ 15.1 ശതമാനമുണ്ടായത് വാഹനങ്ങളില്‍ നിന്നുള്ള പുക മൂലമാണെന്നാണ് വിലയിരുത്തല്‍.

Hot this week

ബൈബിൾ വീണ്ടും എത്തുന്നു: പെൻസിൽവാനിയയിൽ ‘ബൈബിൾ ദിനം’ പ്രഖ്യാപിച്ചു

അമേരിക്കയിൽ നിലനിൽക്കുന്ന വിഭജനവും കലാപവും മറികടക്കാൻ പെൻസിൽവാനിയ നിയമസഭാംഗങ്ങൾ ബൈബിളിന്റെ പ്രാധാന്യം...

ഡാലസിൽ മഴയിലും ആയിരങ്ങൾ ‘നോ കിംഗ്സ്’ പ്രതിഷേധത്തിൽ പങ്കെടുത്തു

മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന്...

H-1ബി വിസ ഫീസ് അമേരിക്കന്‍ ചേംബർ ഓഫ് കോമേഴ്‌സ്  ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിക്ക്

അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്...

സാങ്കേതികത്തികവിൽ നിർമിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്

സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി...

ഐ എ എം ഇ ജില്ല ആർട്ടോറിയങ്ങൾ; മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ

ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ(ഐ എ എം ഇ) നടത്തിയ...

Topics

ഹഡ്സൺ വാലി സി.എസ്.ഐ കോൺഗ്രിഗേഷൻ കൺവെൻഷൻ ഒക്ടോബർ 24, വെള്ളിയാഴ്ച മുതൽ

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു...

ഹ്യൂസ്റ്റണിൽ യുവജന  തിരുനാളിന് ഭക്തിസാന്ദ്രമായ സമാപ്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ...

സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ;നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

കുടിശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളേജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ...
spot_img

Related Articles

Popular Categories

spot_img