പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്നസൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍ പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും കറാച്ചിക്കും ഇടയിലുള്ള തര്‍ക്ക പ്രദേശമായ സര്‍ ക്രീക്കിനടുത്ത്, പാകിസ്താന്‍ സേന വിന്യാസം നടത്തിയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചും പ്രകോപിപ്പിച്ചതോടെയാണ് സൈനിക അഭ്യാസത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. രാജസ്ഥാന്‍ ഗുജറാത്ത് സംസ്ഥാനങ്ങളിലെ മരുഭൂമി പ്രദേശങ്ങളിലാണ് അഭ്യാസം. കര, വ്യോമ, നാവിക സേനകള്‍ ഒരുമിച്ചാകും പങ്കെടുക്കുക.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെയാണ് പരിപാടി. ഈ ദിവസങ്ങളില്‍ വ്യോമപാത ഒഴിവാക്കാന്‍ പ്രതിരോധ മന്ത്രാലയം വ്യോമയാന അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സേനാവിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ചില വ്യോമപാതകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഒക്ടോബര്‍ 28,29 തീയതികളില്‍ മേഖലയില്‍ പാകിസ്താന്‍ പ്രതിരോധ പരീക്ഷണം നടത്താന്‍ പോകുന്നുവെന്നും രഹസ്യാനേഷണ ഏജന്‍സി വിവരമുണ്ട്. സര്‍ ക്രീക്കില്‍ പാകിസ്താന്‍ സാഹസികനീക്കം നടത്തിയാല്‍, അതിന് ശക്തമായ മറുപടി ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

Topics

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 123-ാമത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 26-ന് കൊടിയേറും

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ...
spot_img

Related Articles

Popular Categories

spot_img