വേണ്ട കപ്പ് 2025;ഭിന്നശേഷിക്കുട്ടികളുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം ശ്രദ്ധേയമായി

ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കുന്ന വേണ്ട കപ്പ് 2025 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ (ഡി.എ.സി) ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുത്ത സൗഹൃദമത്സരം ശ്രദ്ധേയമായി. ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ടീമുമായാണ് മത്സരിച്ചത്. ആവേശം അലതല്ലിയ മത്സരത്തില്‍ ഡി.എ.സി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിക്കുകയായിരുന്നു. ഇരുടീമുകളും 2 ഗോള്‍വീതം നേടിയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങി. 3-1 എന്ന സ്‌കോറിലാണ് ഒടുവില്‍ വിജയം ഡി.എ.സിക്ക് സ്വന്തമായത്. ഡിഫറന്റ് ആര്‍ട് സെന്ററിനുവേണ്ടി ആസിഫ്, ജോമോന്‍, അഖില്‍കൃഷ്ണ, അഭിനവ്, ഗോവിന്ദ്, ആഷിഖ്, സിനു, നന്ദുമോഹന്‍, അലന്‍.എസ്, പിങ്കു എന്നിവര്‍ കളിക്കളത്തിലിറങ്ങി.  ജിബ്രാള്‍ട്ടര്‍ സ്വദേശിയും ഗോകുലം കേരള അക്കാദമി ഹെഡ് കോച്ചുമായ ജോയല്‍ റിച്ചാര്‍ഡ് വില്യംസ്, കോഴിക്കോട് സ്വദേശിയായ ഷഹല്‍.പി എന്നിവരാണ് ഡി.എ.സിയിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നത്. ലഹരി പദാര്‍ത്ഥങ്ങളോട് വേണ്ട എന്ന് പറയുവാന്‍ കൗമാരക്കാരായ കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പ്രോജക്ട് വേണ്ട നടപ്പിലാക്കുന്നത്.  ടൂര്‍ണമെന്റില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇന്ന് ടൂര്‍ണമെന്റ് സമാപിക്കും.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img