നെതന്യാഹുവിന്റെ ഉത്തരവിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി മരണം. 18 പേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹമാസ് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ നടപടി. ഗാസയില്‍ ശക്തമായ തിരിച്ചടി നടത്താനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നല്‍കിയ ഉത്തരവ്. തെക്കന്‍ റഫയില്‍ വെടിവയ്പ്പിനിടെ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നെതന്യാഹു ‘ശക്തമായ’ ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഹ്വാനത്തിനു പിന്നാലെ ഗാസയിലുടനീളം ഇസ്രേയല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 18 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടപ്പാക്കിയ ഇസ്രയേല്‍-ഹമാസ് സമാധാനക്കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ 125 ഓളം ലംഘനങ്ങള്‍ നടത്തിയെന്ന് ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ 94 പേരാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഗാസയില്‍ കൊല്ലപ്പെട്ടത്.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് മൃതദേഹം കൈമാറ്റം ചെയ്യുന്നത് മാറ്റിവെച്ചു. ഇസ്രയേലിന്റ ആക്രമണം മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചലിനേയും വീണ്ടെടുക്കലിനേയും തടസ്സപ്പെടുത്തുമന്നും ഇത് മൃതദേഹം കൈമാറ്റം ചെയ്യുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img