കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ചുവെന്ന വാർത്ത പങ്കുവച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളത്തിൽ സീ പ്ലെയിൻ പദ്ധതി ആരംഭിക്കാൻ തുടർച്ചയായ ഇടപെടൽ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത് എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
സീ പ്ലെയിൻ റൂട്ടുകൾ കേരളത്തിന് ലഭ്യമായ സന്തോഷ വിവരം പങ്ക് വെക്കുന്നു
കേരളത്തിൽ സീ പ്ലെയിൻ പദ്ധതി ആരംഭിക്കാൻ തുടർച്ചയായ ഇടപെടൽ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.ഇതിൻ്റെ ഭാഗമായി കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്.
സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടർച്ചയായ ഇടപെടലാണ് ഞങ്ങൾ നടത്തിവരുന്നത്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്. India One Air, MEHAIR, PHL, Spice Jet എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്.
സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിൻ്റെ തുടർനടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.ഡാമുകളിലുടെയുള്ള സീപ്ലൈൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും.

 
                                    