പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘ഡീയസ് ഈറെ’യ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ അവസാനിക്കുമ്പോൾ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രണവ് മോഹൻലാൽ ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളുടെ അതേ നിലവാരത്തിലാണ് ‘ഡിയേസ് ഈറെ’യും രാഹുൽ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് പൊതു അഭിപ്രായം.

ഹൊറർ എന്ന ഴോണറിനെ അതിവിദ​ഗ്ധമായ ഉപയോ​ഗിക്കുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ. മുൻ സിനിമകളിൽ കണ്ട പ്രണവിനെയല്ല തന്റെ പുതിയ ചിത്രങ്ങളിൽ രാഹുൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കാണികളുടെ കമന്റ്. നടന്റെ കരിയർ ബെസ്റ്റാണ് സിനിമ എന്നും അഭിപ്രായമുണ്ട്. സിനിമ നൂറ് കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് പ്രണവ് ഫാൻസ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സം​ഗീതത്തിനും മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷക‍ർക്ക് മുന്നിലേക്ക് എത്തിയത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്

Hot this week

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിയര്‍ ജോയി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ഡിയര്‍...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; പൂര്‍ണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി....

മിസ് യൂണിവേഴ്സ് 2025: കിരീടം ചൂടി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്

മിസ് യൂണിവേഴ്സ് 2025 ആയി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്. 74ാമത്...

 നോർത്ത് ടെക്സാസിലെ 20 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ സജീവ ഷൂട്ടർ പരിശീലനം,ശനിയാഴ്ച

നോർത്ത് ടെക്സാസിലെ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ 'സിവിലിയൻ റെസ്‌പോൺസ് ടു...

വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ:തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു

വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ: ID ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നുവിമാനയാത്രക്കാർക്ക്...

Topics

ഇന്ത്യക്ക് 93 മില്യൺ ഡോളറിൻ്റെ സൈനിക വിൽപ്പനയ്ക്ക് യു.എസ്. അനുമതി

ഇന്ത്യക്ക് ഏകദേശം 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 773 കോടി ഇന്ത്യൻ...

അംഗനവാടി വർണോത്സവം പ്രൗഢമാക്കി മർകസ് ഗേൾസ് സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ

വർണ്ണോത്സവം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം 22-ാം വാർഡ് അംഗനവാടിയിൽ നടന്ന ശിശുദിനാനുബന്ധ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി ജനുവരിയിൽ ചുമതലയേൽക്കും

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ (IPC NT) ഭാരവാഹികളുടെ...
spot_img

Related Articles

Popular Categories

spot_img