ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024  നവംബർ ഒന്നിനും 2025 ഒക്ടോബർ മുപ്പത്തൊന്നിനുമിടയിൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലീക കൃതിയാണ് പുരസ്‌കാരത്തിന് അർഹമാവുന്നത്.

ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകർക്കൊപ്പം വായനക്കാർക്കും പുസ്തകങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള  Federal Bank Literary Award എന്ന ലിങ്കിലൂടെയാണ് വായനക്കാർ പുസ്തകങ്ങൾ നിർദ്ദേശിക്കേണ്ടത്. ഒരാൾക്ക് മൂന്നു പുസ്തകങ്ങൾ വരെ നിർദ്ദേശിക്കാവുന്നതാണ്.

“മലയാളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനു തുടർച്ച നൽകിയും  സംവാദങ്ങൾക്ക് ഇടംനൽകിയും  ഭാഷയുടെ തനിമയെ സംരക്ഷിക്കുന്ന എഴുത്തുകാരോടുള്ള ഫെഡറൽ ബാങ്കിന്റെ ആദരവാണ് ബാങ്ക് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം. വാക്കുകളുടെ കരുത്തിനുള്ള ഒരു സമർപ്പണം കൂടിയാണിത്.” ബാങ്കിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസറായ എം വി എസ് മൂർത്തി പറഞ്ഞു.

വായനക്കാരും പ്രസാധകരും നിർദ്ദേശിച്ച പുസ്തകങ്ങളിൽ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തി പുരസ്‌കാരത്തിന് അർഹമാവുന്ന പുസ്തകം തെരഞ്ഞെടുക്കും.

കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025  ന്റെ വേദിയിൽ വച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുക.

Hot this week

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ  ഉജ്വല തുടക്കം

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു...

സൺ‌ഡേ സ്കൂൾ ടാലെന്റ്റ് ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു

 മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺ‌ഡേ...

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസിമർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും...

മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം...

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു....

Topics

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും; പ്രധാന അജണ്ട രജിസ്ട്രാറുടെ സസ്പെൻഷൻ

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും....

വധശിക്ഷ ഉറപ്പാണ്; ലഹരി വിൽപ്പനയ്ക്ക് കുവൈത്തിൽ ഇനി കടുത്ത ശിക്ഷ

കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ...

2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും...
spot_img

Related Articles

Popular Categories

spot_img