ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22 ന് ആരംഭിച്ച , 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം , ഒക്ടോബർ 30 വ്യാഴാഴ്ചയാണ് ആഘോഷപൂർവ്വമായ തിരുനാൾ കൊണ്ടാടിയത്. 25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ചിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. എബ്രഹാം കളരിക്കലായിരുന്നു.

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാളിന്റെയും ഭക്തിയുടെയും ചരിത്രം അദ്ദേഹം തന്റെ പ്രസംഗത്തിൽ വിവരിക്കുകയും, വിശുദ്ധനോടുള്ള ഭക്തി ഏറെ പ്രാധാന്യത്തോടെ വർഷങ്ങളായി പരിപാലിച്ചുപോരുന്ന സെന്റ് മേരീസ് ഇടവകയെ പ്രശംസിക്കുകയും ചെയ്തു. തിരുനാളിനൊരുക്കമായി ഒന്പത് ദിവസങ്ങളിലായി രാവിലെയും വൈകിട്ടുമായി വിശുദ്ധ കുർബ്ബാനകളോട് ചേർന്ന് നടത്തപ്പെട്ട നൊവേനകൾ.

ഓരോ ദിവസവും പൊതുവായുള്ള പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ചികൊണ്ടാണ് നടത്തപ്പെട്ടത്. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ തിരുനാളിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.

അനിൽ മറ്റത്തിക്കുന്നേൽ

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img