ആണവ ചര്‍ച്ചയില്‍ ഇറാന് ഒരു തിരക്കുമില്ല; യുഎസ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ അന്യായം: അബ്ബാസ് അരാഗ്ചി

ആണവ പദ്ധതി സംബന്ധിച്ച് യുഎസുമായി തിരക്കിട്ട ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പരസ്പര താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു തുല്യ പദവിയില്‍ നിന്ന് സംസാരിക്കാന്‍ യുഎസ് ഒരുക്കമാണെങ്കില്‍ മാത്രം ഇറാന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുറേനിയം സമ്പൂഷ്ടീകരണം ഇല്ലാതാക്കുക, ഇറാന്റെ മിസൈല്‍ സ്റ്റോക്കുകള്‍ക്കും പ്രാദേശിക സഖ്യങ്ങള്‍ക്കുള്ള പിന്തുണയ്ക്കും പരിധി നിശ്ചയിക്കുക തുടങ്ങി ചര്‍ച്ചയ്ക്കായി യുഎസ് നിശ്ചയിച്ചെന്ന് പറയപ്പെടുന്ന വ്യവസ്ഥകള്‍ യുക്തി രഹിതവും അന്യായവുമാണെന്ന് തെഹ്‌റാനിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പറഞ്ഞു.

”അവര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് ഇതില്‍ തിരക്കില്ലെന്നാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കും തിരക്കില്ല,’ അരാഗ്ചി പറഞ്ഞു.

അതേസമയം യുഎസ് ഇസ്രായാലിനെ പിന്തുണയ്ക്കുന്നിടത്തോളം ഇറാന്‍-യുഎസ് സഹകരണം സാധ്യമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവ കരാറിനുവേണ്ടി അമേരിക്കയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഏറുന്നതിനിടെയാണ് ഖമേനിയുടെ പ്രസ്താവന.

സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കലാത്തോളവും സൈനിക താവളങ്ങള്‍ നിലനിര്‍ത്തുന്നിടത്തോളവും ഈ മേഖലയില്‍ ഇടപെടുന്നിടത്തോളവും യുഎസുമായി ഒരു സഹകരണം സാധിക്കില്ലെന്നായിരുന്നു ഖമേനി പറഞ്ഞത്.

യുഎസും ഇറാനും നേരത്തെ അഞ്ച് തവണ ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ജൂണില്‍ ഇറാനും ഇസ്രയേലും തമ്മില്‍ 12 ദിവസത്തോളം നടന്ന യുദ്ധത്തോടെ യുഎസുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇറാന്‍ തയ്യാറാണെങ്കില്‍ അവരുമായി ഒരു ഉടമ്പടിക്ക് തയ്യാറാണെന്നായിരുന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റേയും വാതില്‍ തുറന്നിരിക്കുകയാണ് എന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാന്‍ അറിയിച്ചത്.

Hot this week

ഒരു ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നു, സൈനിക നടപടി വേണ്ടിവന്നേക്കില്ല; ട്രംപ്

ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക്...

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ...

ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടു; അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്

ബജറ്റ് പാസാക്കുന്നതിൽ അവസാനനിമിഷം പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്....

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും! കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സസ്‌പെന്‍സുകള്‍ക്ക് തത്ക്കാലം വിരാമമിട്ടുകൊണ്ട് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

Topics

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...
spot_img

Related Articles

Popular Categories

spot_img