കലാപത്തിൽ എരിഞ്ഞ് സുഡാൻ; പാലായനം തുടരുന്നു, സഹായവുമായി സന്നദ്ധ സംഘടനകൾ

സുഡാനിൽ സൈന്യത്തിൻ്റെ ശക്തികേന്ദ്രമായ അൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചതോടെ ജനങ്ങളുടെ പലായനം തുടരുന്നു. സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി വ്യക്തമാക്കി. പരമാവധി ആളുകൾക്ക് മാനുഷിക സഹായം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് റെഡ് ക്രസൻ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ.

എൽ ഫാഷറിൻ്റെ നിയന്ത്രണം അർധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് ഏറ്റെടുത്തതോടെ ഏകദേശം 60,000 ആളുകള്‍ ഇവിടെ നിന്നു പലായനം ചെയ്തുവെന്നാണ് യുഎന്നിൻ്റെ കണക്ക്. ആർഎസ്എഫ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്.

സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് പറഞ്ഞു. പതിനായിരകണക്കിന് ആളുകൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ എൽ ഫാഷറിൽ കുടുങ്ങിക്കിടക്കുന്നതായും അവർ വ്യക്തമാക്കി. എൽ ഫാഷറിൽ നിന്ന് പാലായനം ചെയ്തുവരുന്നവർക്ക് സഹായം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സന്നധസംഘടനകൾ.

വരുംദിവസങ്ങളിൽ 2500 ആളുകൾ അൽ ദബായിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുഡാൻ റെഡ് ക്രസൻ്റ് അറിയിച്ചു. രണ്ടര വർഷമായി തുടരുന്ന സുഡാനിലെ ആഭ്യന്തരകലാപത്തിൽ ലക്ഷകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 1.2 കോടി ആളുകള്‍ രാജ്യത്തുനിന്നും ആട്ടിയോടിക്കപ്പെട്ടതായും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img