‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ കൊച്ചി വാക്കത്തോൺ 9ന് 

 വാസ്കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രാജ്യവ്യാപക പ്രചാരണ ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി കൊച്ചിയിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. വാസ്കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ അമൃത ഹോസ്പിറ്റലുമായി ചേർന്ന് ഈമാസം 9ന് സംഘടിപ്പിക്കുന്ന വാക്കത്തോൺ ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്യും.

കളമശേരിയിലെ ഡക്കാത്ത്ലോണിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കണ്ടെയ്നർ ടെർമിനൽ റോഡിൽ പ്രവേശിച്ച് ഫാക്ട് ജംഗ്ഷനിൽ സമാപിക്കും. ആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി ഏകദേശം മുന്നൂറോളം ആളുകൾ വാക്കത്തോണിൽ പങ്കെടുക്കും. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം.

വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്. രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

Hot this week

നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

എൻ കെ പ്രേമ ചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര...

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് ശക്തം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ...

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി , വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ്...

Topics

മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട്

മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഇനിയൊരുമിക്കുമോ എന്നത്...

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ...

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത്...
spot_img

Related Articles

Popular Categories

spot_img