റോബോട്ടിക് വീൽച്ചെയറിൽ രാജമൗലിയുടെ ‘കുംഭ’; പൃഥ്വിരാജിന്റെ വില്ല‍ൻ അവതാരം

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാനവേഷത്തില്‍ എത്തുന്നുവെന്നത് വലിയ ആവേശത്തിലാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിൽ നെഗറ്റീവ് റോളിലാണ് താരം എത്തുക എന്ന് പോസ്റ്റർ ഉറപ്പിക്കുന്നു.

‘കുംഭ’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയുടെ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ദുഷ്ടനും, ക്രൂരനും, ശക്തനുമായ വില്ലന്‍’ എന്നാണ് ‘കുംഭ’യ്ക്ക് സംവിധായകന്‍ നൽകുന്ന വിശേഷണം. കുംഭയ്ക്ക് ജീവന്‍ നൽകിയ പൃഥ്വിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാജമൗലി പോസ്റ്റർ പങ്കുവച്ചത്. താന്‍ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം എന്നാണ് കുംഭയെ പൃഥ്വിരാജ് വിശേഷിപ്പിച്ചത്. പ്രിയങ്കാ ചോപ്ര, മഹേഷ് ബാബു എന്നീ സഹതാരങ്ങള്‍ക്കും രാജമൗലിക്കും നടന്‍ നന്ദിയും അറിയിച്ചു.

‘എസ്എസ്എംബി 29’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. നായകന്‍ മഹേഷ് ബാബുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഗ്ലോബ് ട്രോട്ടർ (ഉലകം ചുറ്റുന്നവൻ) എന്നാണ് മഹേഷ് ബാബുവിന്റെ സിനിമയിലെ കഥാപാത്രത്തെ പോസ്റ്ററിൽ വിശേഷിപ്പിച്ചിരുന്നത്. സ്റ്റീവൻ സ്പിൽബർഗിന്റെ ‘ഇന്‍ഡ്യാന ജോണ്‍സ്’ എന്ന ചിത്രത്തിന്റെ ശൈലിയിലാണ് രാജമൗലി ഈ ചിത്രം അണയിച്ചൊരുക്കുന്നത് എന്നാണ് സൂചന. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ തയ്യാറാക്കുന്നത്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img