ഇന്ത്യക്കെതിരായ ഭീകരാക്രമണം; പാകിസ്ഥാനിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനത്തിന് പാകിസ്ഥാന് എസ് 1 എന്ന പേരിൽ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 1993 ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം വരെ എസ് 1 ആണ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എസ്1 എന്നാൽ “സബ്‌വേർഷൻ 1” എന്നാണ് എന്ന് ഇൻ്റലിലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരവാദത്തിൻ്റെ ശക്തികൾക്ക് പിന്നിലെ ഏറ്റവും വലിയ പ്രേരകശക്തി ഈ യൂണിറ്റാണെന്നും അവർ വ്യക്തമാക്കി. പാകിസ്ഥാൻ ആർമിയിലെ ഒരു കേണലാണ് എസ് 1 നെ നയിക്കുന്നത്. രണ്ട് റാങ്കിംഗ് ഓഫീസർമാർ ചേർന്ന് ഇതിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ട് ഓഫീസർമാരുടെയും കോഡ് നാമങ്ങൾ ‘ഗാസി 1’ ഉം ‘ഗാസി 2’ ഉം ആണ് എന്നും അവർ വെളിപ്പെടുത്തി.

ഇസ്ലാമാബാദ് ആസ്ഥാനമാക്കിയാണ് എസ് 1 പ്രവർത്തിക്കുന്നത്. , ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണത്തിൻ്റെ ഭൂരിഭാഗവും മയക്കുമരുന്ന് വിൽപ്പന വഴിയാണ് നടക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു. എസ്1 ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ സമർഥരാണ്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളുടെയും വിശദമായ ഭൂപടങ്ങൾ യൂണിറ്റിൻ്റെ പക്കലുണ്ട് എന്നും അവർ പറഞ്ഞു.

കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അടുത്തിടെയാണ് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ അതിൻ്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന എസ്1, പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകളിൽ എസ്1 ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. ഈ യൂണിറ്റ് വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ എസ് 1 ൽ നിന്നുള്ളവരാണെന്ന് അറിയില്ല എന്ന് വൃത്തങ്ങൾ പറഞ്ഞു. എസ് 1 ൽ നിന്നും ഏകദേശം ആയിരക്കണക്കിന് തീവ്രവാദികൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img