പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു എന്നാൽ പാപം വന്നപ്പോൾ മനുഷ്യൻ ആത്മാവിൽ നിന്നും പിന്മാറി തുടങ്ങി. ആത്മാവില്ലാത്ത ശരീരം ജീവിച്ചിരിപ്പില്ലാത്തതുപോലെ, ആത്മീയ ബന്ധം നഷ്ടമായ മനുഷ്യനും ശൂന്യതയിലായി. “ദൈവത്തിൻറെ ആത്മാവും മനുഷ്യൻറെ ആത്മീയാവസ്ഥയും” തമ്മിലുള്ള ബന്ധത്തെ അപഗ്രഥിച്ചു  ലീന കെ. ചെറിയാൻ പറഞ്ഞു ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിച്ച  600- മത് സമ്മേളനത്തില്‍ മുഖ്യ സന്ദേശം സന്ദേശം നല്‍കുകയായിരുന്നു ഡോ. ലീന

ദൈവത്തിൻറെ ആത്മാവിനോടുള്ള ദാഹം നമ്മുടെ ഉള്ളിൽ ഉണ്ടോ എന്നത് നാം  തിരിച്ചറിയേണ്ടത് —
മനുഷ്യൻ ഭൂമിയിൽ ദുരിതം, ദൗർഭാഗ്യം, രോഗം എന്നിവയെല്ലാം നേരിടുമ്പോഴും, ദൈവത്തിൻറെ ആത്മാവിനോടു ചേർന്ന് നടക്കുമ്പോൾ  അതിനെ അതിജീവിക്കുവാൻ  ശക്തി ലഭിക്കുന്നു. അതുകൊണ്ട് ദൈവത്തിൻറെ ആത്മാവിനോടു നിരന്തരം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്.
ദൈവം നമ്മെ വിളിക്കുന്നു; അവനിൽ നിന്നു അകന്നുപോയവരെ തിരികെ കൊണ്ടുവരുവാൻ അവൻ എപ്പോഴും സന്നദ്ധനാണ്.

അതുകൊണ്ട്, പ്രിയരേ, നമുക്ക് നമ്മുടെ ഹൃദയം ദൈവത്തിൻറെ ആത്മാവിനായി തുറക്കാം..നമുക്കുള്ളിൽ ദാഹം ഉണ്ടാവട്ടെ, പ്രാർത്ഥനയിലൂടെ, വിശ്വാസജീവിതത്തിലൂടെ, കൂട്ടായ്മകളിലൂടെ നാം ആത്മാവിനാൽ നിറയട്ടെ.നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവത്തിൻറെ മഹത്വത്തിനായിരിക്കട്ടെ.ഡോ. ലീന  പ്രസംഗം ഉപസംഹരിച്ചു

എബ്രഹാം കെ. ഇഡിക്കുളയുടെ (ഹ്യൂസ്റ്റൺ )പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ ആമുഖ  പ്രസംഗം ചെയ്തു. കഴിഞ്ഞ 600 ആഴ്ച്ചകളിൽ മുടങ്ങാതെ പ്രാർത്ഥന നടത്തുവാൻ കഴിഞ്ഞു വന്നത്  ദൈവീക കൃപ ഒന്ന് മാത്രമാണെന്നു സി വി എ സ് പറഞ്ഞു

ഐ പി എൽ കോർഡിനേറ്റർ  ടി. എ. മാത്യു(ഹ്യൂസ്റ്റൺ,) മുഖ്യതിഥി ഡോ. ലീന കെ. ചെറിയാനെ (അസിസ്റ്റന്റ് പ്രൊഫസർ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സ് ആൻഡ് റിസർച്ച് സെന്റർ, സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി, കേരളം..ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. ജിജോ  എം. ജേക്കബിന്റെ ഭാര്യ)പരിചയപ്പെടുത്തുകയും ചെയ്തു സ്വാഗതമാശംസിക്കുകയും ചെയ്തു

ശ്രീമതി ഗ്രേസി വട്ടക്കുന്നേൽ, ഹ്യൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു..മിസ്സിസ് വൽസ മാത്യു, ഹ്യൂസ്റ്റൺ,  മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.തുടർന്ന് ശ്രീമതി ഡോ. ലീന കെ. ചെറിയാൻ.മുഖ്യ സന്ദേശം നൽകി

ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും ആശീർവാദവും:റവ.റവ. ജിജോ എം. ജേക്കബ്, ഹ്യൂസ്റ്റൺ നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

അടുത്ത ആഴ്ച (11/18/2025) – 601-ാമത് സെഷനിൽ : റവ. ടിറ്റി യോഹന്നാൻ(വികാരി, ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, PA)മുഖ്യ പ്രഭാഷകനായിരിക്കും.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img