ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ‘ദ ബ്ലൂ ട്രെയിൽ’ ഉദ്ഘാടന ചിത്രം

56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബർ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഗബ്രിയൽ മസ്കാരോ സംവിധാനം ചെയ്ത ബ്രസീലിയൻ സൈ-ഫൈ ചിത്രം ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം. 81 രാജ്യങ്ങളിൽ നിന്നായി 240ൽ അധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.

ഇന്റർനാഷണൽ വിഭാഗം, ഇന്ത്യൻ പനോരമ, സിനിമ ഓഫ് ദി വേൾഡ്, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്ടാഷ്, എക്സ്പിരിമെന്റൽ ഫിലിംസ്, യൂണിസെഫ്, റീസ്റ്റോർഡ് ക്ലാസിക്കുകൾ എന്നീ വിഭാഗങ്ങളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. 25 ഫീച്ചർ സിനിമകളും 20 നോണ്‍ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉള്ളത്.

ഓസ്‌കാർ മത്സരത്തിലുള്ള 21 സിനിമകളാണ് മേളയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കാൻ പാം ഡി ഓർ നേടിയ ജാഫർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്’, വെനീസ് ഗോൾഡൻ ലയൺ നേടിയ ജിം ജാർമുഷിന്റെ ‘ഫാദർ മദർ സിസ്റ്റർ ബ്രദർ’, ബെർലിൻ ഗോൾഡൻ ബെയർ ജേതാവ് ‘ഡ്രീംസ് (സെക്സ് ലവ്)’, ബുസാൻ ഫെസ്റ്റിവൽ ജേതാവ് ‘ഗ്ലോമിങ് ഇൻ ലുവോമു’ എന്നീ സിനിമകളും ഇതിൽ ഉൾപ്പെടുന്നു.

ജപ്പാനാണ് ഇത്തവണത്തെ കണ്‍ട്രി ഓഫ് ഫോക്കസ്. ജപ്പാനിൽ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. 7500 ഓളം പ്രതിനിധികളാണ് മേളയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പനാജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികളിലാകും ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുക.ചലച്ചിത്ര മേഖലയിലെ പ്രശസ്തരുടെ മാസ്റ്റർക്ലാസുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

Hot this week

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

Topics

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...
spot_img

Related Articles

Popular Categories

spot_img