അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ. ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും സംയുക്ത പ്രഖ്യാപനം.
മയക്കുമരുന്നിനെതിരെ ജി 20 ഒരുമിച്ച് പോരാടണമെന്നും മയക്കുമരുന്ന് വിൽപനയിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നതെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ- കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണകൂട്ടായ്മയ്ക്കും ഉച്ചകോടിക്കിടെ ധാരണയായി. ക്ഷണിക്കപ്പെട്ട അംഗരാജ്യത്തിന്റെ അഭാവം കൊണ്ട് ജി 20യെ മരവിപ്പിക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള പറഞ്ഞു.


