പ്രഭാസിന്‍റെ രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി  രാജാസാബിലെ ആദ്യ  ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.  റിബല്‍ സാബ് എന്ന് തുടങ്ങുന്ന  തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ  സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും കളര്‍ഫുള്‍ ഡ്രസ്സില്‍ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ്  ലിറിക്കല്‍ വീഡിയോ. തമന്‍ എസ് ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന താളത്തിനൊത്ത്   റിബല്‍ സാബ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും  ബ്ലേസും ചേര്‍ന്നാണ്.  ‘മംഗളമൂര്‍ത്തേ കനിയൂ’  എന്ന് തുടങ്ങുന്ന ഭക്തിരസപ്രധാനമായ മറ്റൊരു ഭാഗവും ഈ ഗാനത്തിനുണ്ട്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.    സെപ്തംബര്‍ 29 പുറത്തിറങ്ങിയ  ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ്  നല്‍കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തിന് പൂര്‍ണ്ണമായും  നീതിപുലര്‍ത്തുന്നതായിരുന്നു രാജാസാബിന്‍റെ ട്രെയിലര്‍. 

   40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍     ഹൊറർ  ഹൌസ് ആണ്  ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ കളക്ഷന്‍ റിക്കോര്ഡ് നേടിയ ‘കൽക്കി 2898 എഡി’ക്ക് ശേഷം  എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ്  നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ

Hot this week

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ അപ്രതീക്ഷിത ഒഴിപ്പിക്കല്‍; പ്രദേശത്ത് സംഘര്‍ഷം

തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപം സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍...

ഡാളസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം  തെളിയിച്ചു പോലീസ് ,52 വർഷത്തെ കാത്തിരിപ്പിന് അന്ത്യം

അരനൂറ്റാണ്ടിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഡാളസ് പോലീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം...

ഹൗസ് ചൈന പാനലിലെ നേതൃസ്ഥാനം ഒഴിയാൻ രാജാ കൃഷ്ണമൂർത്തി; പകരം റോ ഖന്ന എത്തും

അമേരിക്കൻ ജനപ്രതിനിധി സഭയിലെ തന്ത്രപ്രധാനമായ 'ചൈന സെലക്ട് കമ്മിറ്റി'യുടെ (House Select...

ഉപഭോക്താക്കളെ പിഴിയുന്ന ‘ജങ്ക് ഫീസുകൾക്ക്’ പൂട്ടുവീഴും: കർശന നടപടികളുമായി മേയർ മാംദാനി

 നഗരത്തിലെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന 'ജങ്ക് ഫീസുകൾ' , വരിസംഖ്യാ കെണികൾ...

Topics

സാസ്കടൂൺ മലയാളി അസോസിയേഷൻ ജോകിം ജോർജിനെ അഭിനന്ദിച്ചു

സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ. ജോകിം...

ജനപ്രതിനിധികള്‍ക്ക് സ്നേഹാദരം നൽകി മണപ്പുറം ഫിനാന്‍സ്

ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വലപ്പാട്- എടത്തിരുത്തി ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്ക് മണപ്പുറം ഫിനാന്‍സിൻ്റെ...

ശബരിമല സ്വർണ്ണക്കൊള്ള; നഷ്ടമായ സ്വർണം വീണ്ടെടുക്കാൻ തീവ്രശ്രമം; കൂടുതൽ തെളിവ് ശേഖരണത്തിന് SIT

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം നീട്ടി ലഭിച്ചതോടെ സ്വർണ്ണം...
spot_img

Related Articles

Popular Categories

spot_img