ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ആഗോള ആരോഗ്യ പ്രതിസന്ധിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി കൊച്ചി അമൃത ആശുപത്രി, ലോക ആന്റിമൈക്രോബിയൽ അവബോധ വാരം 2025 വിവിധ പരിപാടികളോടെ ആചരിച്ചു. 

കഴിഞ്ഞ ദശാബ്ദത്തിലുടനീളം ആശുപത്രിയിൽ വിജയകരമായി നടപ്പിലാക്കിയ ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് പ്രോഗ്രാം (AMSP) ശക്തിപ്പെടുത്തുന്നതിനും, റാഷണൽ ആന്റിബയോട്ടിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഒരാഴ്ച നീണ്ടു നിന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സജീവ പങ്കാളിത്തമാണ് ആശുപത്രിയിലെ ഇൻപേഷ്യന്റ് സെറ്റിംഗിൽ ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് പ്രോഗ്രാം വിജയകരമാക്കിയത്. എന്നാൽ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ഭൂരിഭാഗവും ഔട്ട്‌പേഷ്യന്റ് മേഖലയിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന തിരിച്ചറിവോടെയാണ് WHO-യുടെ പ്രത്യേക ക്ലാസിഫിക്കേഷനോടനുബന്ധിച്ച് നിരവധി പുതിയ പദ്ധതികൾ ആണ് ആശുപത്രി അവതരിപ്പിച്ചത്.

അവശ്യ മരുന്നുകളുടെ തിരഞ്ഞെടുപ്പും ഉപയോഗവും സംബന്ധിച്ച WHO വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള Access ഗ്രൂപ്പ് ആന്റിബയോട്ടിക്കുകൾക്ക് മുൻ‌ഗണന നൽകുകയും, AHIS-ലുള്ള CDSS ഇന്റഗ്രേഷൻ പ്രിസ്ക്രിപ്ഷനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നീല നിറത്തിലുള്ള ആന്റിബയോട്ടിക് പ്രിസ്ക്രിപ്ഷൻ കവറുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായി നടപ്പാക്കിയതിൽ ചിലത്.

വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊച്ചി അമൃത ആശുപത്രിയിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന .കെ.വി., ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ. ദീപു T.S, അസോസിയേറ്റ് പ്രൊഫസർ ഡോ. മെർലിൻ മോനി, അസിസ്റ്റൻറ് പ്രൊഫസർ ഡോ. കിരൺ ജി. കുളിരാങ്കൽ തുടങ്ങിയവർ പങ്കെടുത്തു. അതോടൊപ്പം AMR-നെ ആസ്പദമാക്കിയ ഡാൻസ് വീഡിയോയും ആദ്യ ദിവസത്തിൽ പ്രദർശിപ്പിച്ചു. ലോക ആന്റിമൈക്രോബിയൽ ബോധവൽകരണ വാരാചരണത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ ആന്റിബയോട്ടിക് ബോധവൽക്കരണ വീഡിയോ പങ്കുവെച്ചു.

ആഴ്ചയിലുടനീളം നടത്തിയ പ്രധാന പരിപാടികളിൽ പി.ജി ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും പങ്കെടുത്ത വാദപ്രതിവാദ മത്സരം, ഇൻഫെക്ഷൻ കൺട്രോൾ അവബോധം വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരം, സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ AMR ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് നടത്തിയ മത്സരം തുടങ്ങിയ വിവിധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.  

കൂടാതെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ  “ഇപ്പോൾ പ്രവർത്തിക്കുക: നമ്മുടെ വർത്തമാനകാലത്തെ സംരക്ഷിക്കുക, നമ്മുടെ ഭാവിയെ സുരക്ഷിതമാക്കുക” എന്ന ഈ വർഷത്തെ ആശയത്തെ ഉൾക്കൊള്ളിച്ച  കോമിക് ബുക്ക് ലെറ്റുകളുടെയും ബാഡ്ജുകളുടെയും വിതരണം, ക്യാമ്പസിലൊട്ടാകെ ഫോട്ടോബൂത്തുകളും വാൾ പ്ലെഡ്ജുകളും ഒരുക്കി ബോധവൽക്കരണം ശക്തിപ്പെടുത്തൽ തുടങ്ങിയവ ശ്രദ്ധേയമായി.

സമൂഹാരോഗ്യ സംരക്ഷണത്തിൽ അമൃത ആശുപത്രിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പാക്കിക്കൊണ്ടാണ് ഈ ആന്റിമൈക്രോബിയൽ അവബോധ വാരം ആചരിച്ചത്. ആന്റിബയോട്ടിക് പ്രതിരോധം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക ആരോഗ്യപ്രവർത്തകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും സജീവമായി പങ്കെടുത്തു.

Hot this week

ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ...

യുക്രെയ്ന്‍-റഷ്യ സമാധാന കരാര്‍: അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി യുഎസ് സൈനിക സെക്രട്ടറി

അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍...

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത്...

ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ’ ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, 'അത്യുന്നതാ!'...

ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു...

Topics

ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നതായി മംദാനി

തീവ്രമായ വിമർശനങ്ങൾക്ക് ശേഷവും, ന്യൂയോർക്ക് സിറ്റി മേയർ-തെരഞ്ഞെടുക്കപ്പെട്ട സോഹ്‌റാൻ മംദാനി പ്രസിഡന്റ്...

യു.എസ്. ഫുഡ് സ്റ്റാമ്പ്: എല്ലാ ഗുണഭോക്താക്കളോടും ‘പുതിയതായി അപേക്ഷിക്കാൻ’ ആവശ്യപ്പെടാൻ ട്രംപ് ഭരണകൂടം

ഫുഡ് സ്റ്റാമ്പ് എല്ലാ ഗുണഭോക്താക്കളോടും 'പുതിയതായി അപേക്ഷിക്കാൻ' ആവശ്യപ്പെടാൻ ട്രംപ് ഭരണകൂടം;...

ഡാളസ്:സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ്  തീം പ്രകാശനം നവംബർ 25ന്; ബിഷപ്പ് സാബു കെ. ചെറിയാൻ മുഖ്യാതിഥി

വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന  തീം പ്രകാശനം നവംബർ...
spot_img

Related Articles

Popular Categories

spot_img