ബാലയ്യയുടെ ‘അഖണ്ഡ 2’ ട്രെ‌യ്‌ലർ റിയാക്ഷൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലെ സ്വന്തം അഭിനയം അമ്പരപ്പോടെ ആസ്വദിക്കുന്ന നന്ദമുരി ബാലകൃഷ്ണയുടെ വീഡിയോ. ചിത്രത്തിൽ താൻ ചെയ്ത ഓരോ മാസ് സീനും കണ്ട് ബാലയ്യ ആവേശഭരിതനായി ആർത്തുവിളിക്കുന്നതും കാണാം. 2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

‘എന്റെ അഭിനയം കണ്ട് എന്റെ കണ്ണ് തന്നെ തള്ളി’ ‘ലെ ബാലയ്യ, ‘ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാറിനെ ഓർമ വന്നു’ തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളായി വരുന്നത്.

ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തമൻ എസ് ചിട്ടപ്പെടുത്തിയ മാസ് പശ്ചാത്തല സംഗീതത്തിൽ പവർപാക്ക്ഡ് ട്രെയ്‌ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മലയാളി താരം സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക.

അഖണ്ഡയുടെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘അഖണ്ഡ 2’ ടീം സന്ദർശിച്ചിരുന്നു. ലഖ്നൗവിലെ യോഗിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് ബാലയ്യയും സംഘവും സ്വർണം പൂശിയ ത്രിശൂലവും ദൈവ വിഗ്രഹവും സമ്മാനമായി നൽകി. നടന് ഒപ്പം ‘അഖണ്ഡ 2’ നായിക സംയുക്ത മേനോൻ, സംവിധായകൻ ബോയപതി ശ്രീനു എന്നിവരും യുപി മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു.

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമുരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img