2025ലെ രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്ന നിരക്കില്‍. ജിഡിപി 8.2 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ഫലമായാണ് മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
നിര്‍മാണ മേഖലയില്‍ ഏഴ് ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 9.1 ശതമാനമാണ് നിര്‍മാണ മേഖലയിലെ വളര്‍ച്ചാ നിരക്ക്. ബാങ്കിംഗ്, ഫിനാന്‍സ്, റിയല്‍ എസ്റ്റേസ്റ്റ് മേഖലകള്‍ നല്ല വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തി. കാര്‍ഷിക അനുബന്ധ മേഖലയില്‍ 3.5 ശതമാനം വളര്‍ച്ചയും വൈദ്യുതി, ഗ്യാസ് മറ്റ് യൂട്ടിലിറ്റി മേഖല 4.4 ശതമാനവും വളര്‍ച്ച മാത്രമാണ് കൈവരിച്ചത്.



