‘കളങ്കാവൽ’ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും; പ്രീ റിലീസ് പരിപാടി ഇന്ന്

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുക. സിനിമയുടെ പ്രീ റിലീസ് പരിപാടി ഇന്ന് കൊച്ചിയിൽ നടക്കും.

സിനിമയിൽ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി കമ്പനി പുറത്തുവിട്ട അഭിമുഖത്തിൽ നടനും അത്തരം സൂചനയാണ് നൽകിയത്. ‘കളങ്കാവലി’ലെ തന്റെ കഥാപാത്രം ‘നല്ല മനുഷ്യനല്ല’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനെ പുകഴ്ത്തുകയും ചെയ്തു. വിനായകൻ മാറ്റമാണ്. ‘കളങ്കാവലി’ലെ വേഷം വിനായകനും കാണികൾക്കും മാറ്റമായിരിക്കും. വിനായകന് സിനിമയിൽ തുടരാനായത് കഠിനാധ്വാനം കൊണ്ട് മാത്രമാണെന്നുമായിരുന്നു പ്രശംസ.

ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. യു എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Hot this week

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...

‘പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ...

സ്നേഹം ഭൂമിയിൽ പിറന്ന ദിനം , ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ

മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ...

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുമായി ടാറ്റ; കരുത്തുറ്റ എ‍ഞ്ചിനുമായി വമ്പന്മാർ

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഹാരിയറിൻ്റെയും സഫാരിയുടെയും...

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ...

Topics

‘ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ഉദ്ദേശ്യമില്ല’; അനുരഞ്ജനശ്രമവുമായി ബംഗ്ലാദേശ്

ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്. ഇന്ത്യയുമായുള്ള ബന്ധം...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ ട്രെയിൻ റോഡ് ഗതാഗതത്തെ...
spot_img

Related Articles

Popular Categories

spot_img