ബ്രസീൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: മകനെ സ്ഥാനാർഥിയാക്കാൻ നീക്കവുമായി ജെയ്ർ ബോള്‍സനാരോ

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മകനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ജെയ്ർ ബോള്‍സനാരോ. പിതാവിന്‍റെ പിന്തുണ തനിക്കാണെന്ന് മകനായ ഫ്ലാവിയോ ബോള്‍സനാരോ തന്നെയാണ് പ്രഖ്യാപിച്ചത്. ബോള്‍സനാരോയുടെ വലതുപക്ഷ ലിബറല്‍ പാർട്ടിയും സ്ഥാനാർഥിത്വം സ്ഥിരീകരിച്ചു. രാഷ്ട്രത്തിന് വേണ്ടിയുള്ള നമ്മുടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്ന ദൗത്യവുമായാണ് താൻ മുന്നോട്ട് പോകുന്നതെന്ന് ഫ്ലാവിയോ ബോള്‍സനാരോ പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് മകനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് രംഗത്തെത്തിയിരിക്കുന്നത്. സാവോ പോളോ ഗവർണർ ടാർസിസിയോ ഡി ഫ്രീറ്റാസ് അടക്കം മുതിർന്ന നേതാക്കള്‍ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് തീവ്ര വലതുപക്ഷത്തില്‍ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ടാക്കുന്ന പ്രഖ്യാപനം വന്നത്. 2022 തെരഞ്ഞെടുപ്പ് അട്ടിമറി ഗൂഢാലോചന കേസില്‍ 27 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബോള്‍സനാരോ ഒരു മാസത്തിലധികമായി ഫെഡറല്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. 2030 വരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ബോൾസനാരോയ്ക്ക് വിലക്കുണ്ട്.

അതേസമയം, ജെയ്ർ ബോള്‍സനാരോയുടെ മുതിർന്ന മകനായ 44കാരൻ ഫ്ലാവിയോ ബോൾസോനാരോ 2018ലെ പൊതുതെരഞ്ഞെടുപ്പിലാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് റിയോ ഡി ജനീറോയിൽ സംസ്ഥാന നിയമസഭാംഗമായി സേവനമനുഷ്ഠിച്ച സെനറ്റർ 2016ൽ റിയോ മേയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Hot this week

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ജനുവരി 19 നു  അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും...

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അസ്സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ നടക്കുന്ന36-ാമത് അന്താരാഷ്ട്ര...

മർകസ് സനദ്‌ദാന സമ്മേളനം:പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ...

അതിജീവന തോണിയിൽ ദൃഢനിശ്ചയ തുഴയെറിഞ്ഞ വഞ്ചിപ്പാട്ടുകാർക്ക് ഇസാഫിന്റെ ആദരം

ഉരുൾപൊട്ടൽ ദുരന്തം തീർത്ത പ്രതിസന്ധികൾ ഒന്നൊന്നായി മറികടന്ന്, കലോത്സവ വേദിയിൽ ഗംഭീര...

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും

ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള...

Topics

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ 

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി...

‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ‌ ഇറാനെ പൂർണമായി ഇല്ലാതാക്കാൻ നിർദേശം നൽകി’; ട്രംപ്

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ...

നിയമസഭ തിരഞ്ഞെടുപ്പ്: വയനാട്ടിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ

നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ലോക്സഭ...
spot_img

Related Articles

Popular Categories

spot_img