“വിസ ദുരുപയോഗം ചെയ്യുന്നു”; പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ കോളേജ് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുകെ

വിസ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളിൽ ആശങ്കാജനകമായ വർധന ഉണ്ടായതിനെ തുടർന്നാണ് നടപടിയെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒമ്പതോളം സർവകലാശാലകളാണ് പ്രവേശനം നിർത്തിവച്ചുള്ള തീരുമാനമാനം എടുത്തിരിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്റർ 2026ലെ ശരത് കാലം വരെ പാകിസ്ഥാനിൽ നിന്നുള്ള വിദ്യാർഥി പ്രവേശനം നിർത്തി വച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് വോൾവർഹാംപ്ടണും, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനും പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളിൽ നിന്ന് ബിരുദ പ്രവേശന അപേക്ഷകളും സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുകെയിലെ വിദ്യാർഥി വിസ ചട്ടക്കൂടിൻ്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനായി സൺഡർലാൻഡ്, കോവെൻട്രി യൂണിവേഴ്സിറ്റികൾ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര രാജ്യങ്ങളിലെ വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നതിനുള്ള ഒരു സ്ഥാപനത്തിൻ്റെ യോഗ്യത നിർണയിക്കുന്ന ബേസിക് കംപ്ലയൻസ് അസസ്‌മെന്റ് (ബിസിഎ) പരിധികൾ യുകെ സർക്കാർ കർശനമാക്കിയതിനെ തുടർന്നാണ് വ്യാപകമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ പഠിക്കണം എന്നാഗ്രഹിക്കുന്ന ഒരുപാട് വിദ്യാർഥികൾക്ക് യുകെയുടെ ഈ തീരുമാനം ഹൃദയഭേദകം ആയിരിക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. പുതിയ തീരുമാനത്തിൻ്റെ ഭാഗമായി തടഞ്ഞുവച്ച 60 ശതമാനം അപേക്ഷകളും ബംഗ്ലാദേശിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img