ഓരോ നാരങ്ങാവെള്ളം കുടിച്ചാലോ?ആവാം പക്ഷെ സൂക്ഷിക്കണേ!

നാരങ്ങാവെള്ളം എന്നു പറഞ്ഞാൽ നമുക്ക് അതൊരു ഉന്മേഷം കൂടിയാണ്. ഉന്മേഷം മാത്രമല്ല ഹെൽത്തിയുമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ ഇവ പ്രധാനം ചെയ്യുക, ദഹനത്തെ സഹായിക്കുക തുടങ്ങി പല ഗുണങ്ങളും ഈ പാനീയത്തിനുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നത് തന്നെ.

ഗുണങ്ങളൊരുപാടുണ്ട്. എന്നു കരുതി എപ്പോഴും എല്ലാവർക്കും നാരങ്ങവെള്ളം കുടിക്കാമോ എന്ന് ചോദിച്ചാൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരഭാരം കുറയ്ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന നാരങ്ങവെള്ളം എല്ലായ്പ്പോഴും ആരോഗ്യത്തിന് ഗുണകരമാകില്ല എന്നതാണ് വാസ്തവം.

നാരങ്ങയിലെ സിട്രിക് ആസിഡ് ആമാശയ പാളിയെയോ അന്നനാളത്തെയോ ട്രിഗര്‍ ചെയ്യാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം (GERD), ക്രോണിക് ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍ എന്നിവയുള്ള ആളുകള്‍ നാരങ്ങാവെളളം കുടിക്കുന്നതിൽ അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ളക്ഷന്‍, വയറുവേദന, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഇത്തരം രോഗാവസ്ഥയുള്ളവർ വെറും വയറ്റിൽ നാരങ്ങാവെള്ളം കഴിക്കുന്നതും ഒഴിവാക്കണം.

അതുപോലെ തന്നെ പല്ലുകൾ വളരെയധികം സെന്‍സിറ്റീവായ ആളുകളും നാരങ്ങയുടെ ഉപയോഗം കുറയ്ക്കുന്നതാകും നല്ലത്. നാരങ്ങാവെള്ളം പതിവായി കുടിക്കുന്നത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിച്ചേക്കാം. നാരങ്ങയിലെ സിട്രസ് ആസിഡ് ഇനാമലിന്റെ കട്ടി കുറയ്ക്കുകയും പല്ലിന്റെ സംവേദനക്ഷമത, ദ്വാരങ്ങള്‍, ദീര്‍ഘകാല കേടുപാടുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഇത് സ്ഥിരിമായ പല്ലുകൾക്ക് കേടുപാടുകൾ വരുത്തുന്നു.

വായില്‍ അള്‍സര്‍, കാന്‍സര്‍ വ്രണങ്ങള്‍ എന്നിവയുള്ളവർക്ക് ഈ പാനീയത്തിലെ ആസിഡ് അംശം പ്രശ്നമുണ്ടാക്കും. സിട്രസ് പഴങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജിയോ മൈഗ്രേനോ ഉണ്ടാകുന്നവര്‍ക്കും നാരങ്ങാവെള്ളം അത്ര നന്നല്ല. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, പതിവായി ഉയര്‍ന്ന അളവില്‍ നാരങ്ങാവെളളം കുടിക്കുന്നത് ദോഷം ചെയ്യും.

Hot this week

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....

ബോര്‍ഡ് ഓഫ് പീസ്; ലോക സമാധാനമാണോ ട്രംപിന്റെ ലക്ഷ്യം?

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച...

അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന്...

Topics

കരുത്തനെ രംഗത്തിറക്കി ഫോക്‌സ്‌വാഗൺ; ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ...

ചേസ് മാസ്റ്ററായ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ 5 ഏകദിന മാച്ചുകൾ

വിരാട് കോഹ്‌ലി ബാറ്റ് വീശുമ്പോൾ പിറക്കുന്നത് റൺസ് അല്ല, അവിടെ പിറവി...

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'...
spot_img

Related Articles

Popular Categories

spot_img