ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍;ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല

ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. റേറ്റിങ് പരിഷ്‌കരണം സംബന്ധിച്ച പുതുക്കിയ കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്ന വ്യവസ്ഥകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വാര്‍ത്താപ്രക്ഷേപണ വിതരണ മന്ത്രാലയം ബുധനാഴ്ച ലോക്‌സഭയില്‍ മന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല എന്നതുള്‍പ്പെടെയുള്ള സുപ്രധാന പരിഷ്‌കരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പോകുന്നത്.

ലാന്‍ഡിംഗ് പേജിനെ പരസ്യങ്ങള്‍ക്കായും മാര്‍ക്കറ്റിംഗിനായും ഉപയോഗിക്കാമെങ്കിലും ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി കാഴ്ചക്കാരെക്കൂട്ടി അത് കൂടുതല്‍ റേറ്റിംഗ് നേടേണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ബാര്‍ക്( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍) ഉള്‍പ്പെടെ റേറ്റിംഗ് അളക്കുന്ന സംവിധാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശം ബാധകമാകുക.

നമ്മള്‍ ടെലിവിഷനും സെറ്റ് ടോപ് ബോക്സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി കൂടുതല്‍ പണം നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണ്. റേറ്റിംഗിനായി ഈ വ്യൂവര്‍ഷിപ്പ് കൂടി കണക്കാക്കുമ്പോള്‍ വരുന്ന തെറ്റിദ്ധാരണകളും ആശയക്കുഴപ്പവും ഒഴിവാക്കുന്നതിനും ചാനല്‍ റേറ്റിംഗ് സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് പുതിയ ഭേദഗതി. ടിആര്‍പി റേറ്റിംഗ് കണ്ടെത്തുന്നതിനായി പരിഗണിക്കുന്ന ഉപയോക്താക്കളുടെ തിരിച്ചറിയാനാകാത്ത ഗ്രൂപ്പിന്റെ (random group) വലിപ്പം കൂട്ടാനും വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞത് 80,000 വീടുകളെയെങ്കിലും പാനലില്‍ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം.

Hot this week

27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു....

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ്...

വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ സമാപിച്ചു

ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അഞ്ചാമത്...

ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

Topics

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...
spot_img

Related Articles

Popular Categories

spot_img