കൂച്ച് ബെഹാർ ട്രോഫിയിൽ ഝാ‍ർഖണ്ഡിനെതിരെ കേരളത്തിന് 187 റൺസ് വിജയലക്ഷ്യം

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഝാ‍ർഖണ്ഡിനെതിരെ കേരളത്തിന് 187 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 127 റൺസിൻ്റെ ലീഡ് വഴങ്ങിയ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ 313 റൺസിന് ഓൾഔട്ടായി. തുട‍ർന്ന് മറുപടി ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിലാണ്. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ അമയ് മനോജിൻ്റെയും ഝാ‍ർഖണ്ഡിന് വേണ്ടി സെഞ്ച്വറി നേടിയ അൻമോൽ രാജിൻ്റെയും പ്രകടനമായിരുന്നു മൂന്നാം ദിവസം ശ്രദ്ധേയമായത്.

രണ്ട് വിക്കറ്റിന് 55 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഝാർഖണ്ഡിന് ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. അ‍ർജുൻ പ്രിയദ‍ർശി 16ഉം സാകേത് കുമാ‍ർ പൂജ്യത്തിനും പുറത്തായി. അമയ് മനോജായിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഇതോടെ നാല് വിക്കറ്റിന് 64 റൺസെന്ന നിലയിലായ ഝാർഖണ്ഡിനെ യഷ് റാഥോറും അൻമോൽ രാജും ചേ‍ർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 174 റൺസാണ് ഇരുവരും ചേ‍ർന്ന് കൂട്ടിച്ചേ‍ർത്തത്. ഒടുവിൽ 133 റൺസെടുത്ത അൻമോലിനെ പുറത്താക്കി തോമസ് മാത്യുവാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ഏഴ് ബൗണ്ടറികളും പത്ത് സിക്സും അടങ്ങുന്നതായിരുന്നു അൻമോലിൻ്റെ ഇന്നിങ്സ്. 77 റൺസെടുത്ത യഷ് റാഥോറിനെ ജോബിൻ ജോബി റണ്ണൗട്ടാക്കി. തുട‍ർന്നെത്തിയവർ കാര്യമായ ചെറുത്തുനില്പില്ലാതെ മടങ്ങിയതോടെ 313 റൺസിന് ഝാർഖണ്ഡിൻ്റെ ഇന്നിങ്സിന് അവസാനമായി. അഞ്ച് വിക്കറ്റെടുത്ത അമയ് മനോജിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനവും കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഓപ്പണർ സംഗീത് സാഗറിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് 11 റൺസെന്ന നിലയിലാണ് കേരളം. ജോബിൻ ജോബിയും ദേവഗിരിയുമാണ് ക്രീസിൽ.

സ്കോ‍ർ
ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സ് – 206, രണ്ടാം ഇന്നിങ്സ് – 313

കേരളം ഒന്നാം ഇന്നിങ്സ് – 333, രണ്ടാം ഇന്നിങ്സ് – ഒരു വിക്കറ്റിന് 11

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img