കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്. നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്.
ഫലം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി എന്നും രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു. ഉത്തരവാദിത്വമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം.സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.



