സിയറ അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് മോഡലുകളുടെ വിലയുടെ കാര്യത്തിലും ഞെട്ടിച്ച് ടാറ്റ

ഡിസൈനിലായാലും എൻജിനിലായാലും സേഫ്റ്റിയിലായാലും അത്ഭുതങ്ങൾ തീർത്ത ടാറ്റ മോട്ടോർസിൻ്റെ ന്യൂജെൻ എസ്‌യുവി കാർ മോഡലായ സിയറയുടെ വിലയുടെ കാര്യത്തിലും ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നീ 7 വേരിയൻ്റുകളിലാണ് സിയറ ലഭ്യമാകുന്നത്. 11.49 ലക്ഷം രൂപയാണ് സിയറയുടെ പ്രാരംഭ എക്സ്ഷോറൂം വില.

സിയറയുടെ ഓരോരോ വേരിയൻ്റുകളുടേയും വില പ്രഖ്യാപനം നടന്നുവരുന്നതേയുള്ളൂ. സിയറയുടെ പ്യുവര്‍, പ്യുവര്‍ പ്ലസ് ട്രിമ്മുകൾക്ക് 12.99 ലക്ഷം രൂപ മുതലും, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ് ട്രിമ്മുകൾക്ക് 15.29 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. ഇപ്പോഴിതാ പുതിയ സിയറയുടെ ടോപ്പ് വേരിയൻ്റായ അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് വേരിയൻ്റുകളുടെ വില വിവരങ്ങളും ടാറ്റ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. നവംബർ 25ന് മിഡ്‌ സൈസ് എസ്‌യുവി പുറത്തിറക്കിയ ശേഷം വിലകൾ ഘട്ടം ഘട്ടമായാണ് കമ്പനി വെളിപ്പെടുത്തുന്നത്.

ഇതോടെ സിയറ സീരീസിൻ്റെ പൂർണ വില വിവരങ്ങൾ പുറത്തുവന്നു. ടാറ്റ സിയറയുടെ അക്കംപ്ലിഷ്‌ഡ് 1.5 ലിറ്റർ പെട്രോൾ മാനുവൽ വേരിയൻ്റിന് 17.99 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം, അക്കംപ്ലിഷ്‌ഡ് ടർബോ ഓട്ടോമാറ്റിക്കിന് 19.99 ലക്ഷവും, അക്കംപ്ലിഷ്‌ഡ് പ്ലസ് ഓട്ടോമാറ്റിക്കിന് 20.99 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.

ടാറ്റ സിയറ അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ മാനുവലിന് 18.99 ലക്ഷവും, അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 20.29 ലക്ഷവുമാണ് എക്സ്ഷോറൂം വില. അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ മാനുവലിന് 19.99 ലക്ഷവും, അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 21.29 ലക്ഷവും വില നൽകണം.

സിയറയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായുള്ളത്. ആദ്യത്തേത് 106 bhp പവറുള്ള 1.5 ലിറ്റർ NA പെട്രോളാണ്. രണ്ടാമത്തേത് 116 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസലാണ്. അതേസമയം മൂന്നാമത്തേത് 160 bhp പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്.

അക്കംപ്ലിഷ്ഡ് ട്രിം ലെവലിൽ 1.5 ലിറ്റർ NA പെട്രോൾ DCT ഒഴികെയുള്ള എല്ലാ എഞ്ചിൻ ഓപ്ഷനുകളിലും സിയറ ലഭ്യമാണ്. അതേസമയം സിയറ അക്കംപ്ലഷ്ഡ് പ്ലസ് പതിപ്പുകളിൽ 1.5 ലിറ്റർ NA എഞ്ചിൻ പൂർണമായും ഒഴിവാക്കി ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് മുമ്പോട്ട് കൊണ്ടുപോവുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ അക്കംപ്ലിഷ്ഡ് ട്രിമിൽ ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS, പാഡിൽ ലാംപുകൾ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാവും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img