റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക് റെയ്നർ അറസ്റ്റിൽ. നിക്ക് ലഹരിക്ക് അടിമയാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് റെയ്നറിനേയും ഭാര്യ മിഷേലിനേയും കുത്തേറ്റ് മരിച്ച നിലയിൽ ലോസ് ഏഞ്ചൽസിലെ വീട്ടിൽ കണ്ടെത്തിയത്.

റോബ്-മിഷേൽ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നിക്ക് റെയ്‌നർ. ജേക്ക്(34), റോമി (28) എന്നിവരാണ് മറ്റ് മക്കൾ. സംശയത്തിന്റെ പുറത്താണ് 32 വയസുകാരനായ നിക്ക് റെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ നിക്ക് ആണെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. തിരക്കഥാകൃത്തായ നിക്ക് റെയ്‌നർ, താൻ മയക്കുമരുന്നിന് അടിമയാണെന്നും ഭവനരഹിതനാണെന്നും പരസ്യമാക്കിയിട്ടുണ്ട്. കേസ് നാളെ എൽ.എ ഡിസ്ട്രിക്ട് അറ്റോർണി പരിഗണിക്കും.

മകൾ റോമിയാണ് റോബ് റെയ്‌നറിനേയും മിഷേലിനേയും ലോസ് ഏഞ്ചൽസിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ റോബറി-ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, റോബ് റെയ്നറിനേയും ഭാര്യയെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹീനമായി അധിക്ഷേപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ മഹത്വം അംഗീകരിക്കാനാകാത്ത മാനസിക രോഗിയായിരുന്നു ഇവർ എന്നാണ് ആക്ഷേപം. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ട്. ‘അമേരിക്കക്കാരനായതിൽ ലജ്ജ തോന്നുന്നു’ എന്നായിരുന്നു ഹോളിവുഡ് നടൻ മോർഗൻ ജെ ഫ്രീമാന്റെ പ്രതികരണം.

ഹോളിവുഡിലെ ഇതിഹാസ സംവിധായകരിൽ ഒരാളാണ് റോബ് റെയ്‌നർ. സ്റ്റാൻഡ് ബൈ മി (1986), ദി പ്രിൻസസ് ബ്രൈഡ് (1987), വെൻ ഹാരി മെറ്റ് സാലി (1989), മിസറി (1990), എ ഫ്യൂ ഗുഡ് മെൻ (1992) എന്നിങ്ങനെയുള്ള ക്ലാസിക് ഹോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തത് റോബ് റെയ്നർ ആണ്. ‘എ ഫ്യൂ ഗുഡ് മെൻ’ എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കാറിന് അർഹമായി. വിവാഹ സമത്വത്തിനും എൽജിബിടിക്യൂ+ അവകാശങ്ങൾക്കുമായി പോരാടിയിരുന്നവരാണ് റോബും മിഷേലും.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img